കായംകുളം ∙ദേവികുളങ്ങര പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ രൂക്ഷമായ ശുദ്ധജലവിതരണ പ്രതിസന്ധി നിലനിൽക്കെ കുഴൽക്കിണർ നിർമിക്കാൻ ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് വിവാദത്തിൽ. യു.പ്രതിഭ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂടിന് സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ദേവികുളങ്ങര പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ രൂക്ഷമായ ശുദ്ധജലവിതരണ പ്രതിസന്ധി നിലനിൽക്കെ കുഴൽക്കിണർ നിർമിക്കാൻ ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് വിവാദത്തിൽ. യു.പ്രതിഭ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂടിന് സമീപം ലക്ഷം വീട് കോളനിയിൽ പുതിയ കുഴൽക്കിണർ സ്ഥാപിക്കാൻ അനുവദിച്ചിരുന്നു. ഇത് സ്ഥാപിക്കാൻ ചുമതലപ്പെട്ട ഭൂഗർഭ ജലവകുപ്പ് കിണർ സ്ഥാപിക്കാൻ വൈകുന്നതാണ് പുതുപ്പള്ളിയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

കുഴൽ കിണർ നിർമിക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും എംഎൽഎയും ഇവർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഭൂജലവകുപ്പ് ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതാണ് വിവാദമായിരിക്കുന്നത്. ഭൂജല വകുപ്പ് കുഴൽക്കിണർ നിർമിച്ച് വെള്ളം പരിശോധിച്ച് നൽകിയാൽ മാത്രമേ ജല അതോറിറ്റിക്ക് തുടർനടപടി സ്വീകരിക്കാൻ സാധിക്കു. ഇവിടത്തെ കുഴൽക്കിണർ നിർമാണം പൂർത്തിയായാൽ ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകുമായിരുന്നു.  ദേവികുളങ്ങര പഞ്ചായത്തിൽ ഏഴ് കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളമാണ് പ്ലമിങ് നടത്തിയിരുന്നത്. ഇതിൽ മുട്ടത്ത് മണ്ണേലുള്ള ഒരു കുഴൽക്കിണർ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പ്രവർത്തനം നിർത്തിയിരിക്കുകയാണ്.

ADVERTISEMENT

വടക്കേ ആഞ്ഞിലിമൂട്ടിൽ മാർക്കറ്റിന് സമീപത്തെ കുഴൽക്കിണറും പഴക്കം കാരണം കേടാകുന്ന അവസ്ഥയിലാണ്. ലക്ഷം വീട് കോളനിയിൽ നേരത്തെ മൂന്ന് ഷിഫ്റ്റ് വെള്ളം പമ്പ് ചെയ്തിരുന്നു.ഇപ്പോൾ ഒരു ഷിഫ്റ്റായി ചുരുക്കിയിട്ടുണ്ട്. പ്രയാർ കെഎൻഎം സ്കൂൾ ഗ്രൗണ്ടിൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു കുഴൽക്കിണർ നിർമിച്ചിട്ടുണ്ട്. എന്നാൽ, നിർമാണം കഴിഞ്ഞ് എട്ട് മാസമായിട്ടും പ്രവർത്തനം തുടങ്ങാനായില്ല. മോട്ടറും പമ്പ് ഹൗസും സ്ഥാപിക്കേണ്ടത് ജല അതോറിറ്റിയാണ്. ഇത് കരാർ നൽകുന്നതിലെ കാലത്താമസമാണ് കുഴൽക്കിണർ പ്രവർത്തിപ്പിക്കുന്നതിന് താമസം നേരിടുന്നത്.