തൈപ്പൂയത്തിനൊരുങ്ങി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ഹരിപ്പാട് ∙ തൈപ്പൂയത്തിനെരുങ്ങി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. ഭക്തസഹസ്രങ്ങൾ തൈപ്പൂയക്കാവടിയാടി വേലായുധന്റെ അനുഗ്രഹം വാങ്ങാൻ നാളെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ

ഹരിപ്പാട് ∙ തൈപ്പൂയത്തിനെരുങ്ങി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. ഭക്തസഹസ്രങ്ങൾ തൈപ്പൂയക്കാവടിയാടി വേലായുധന്റെ അനുഗ്രഹം വാങ്ങാൻ നാളെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ തൈപ്പൂയക്കാവടിയാടി അനുഗ്രഹം വാങ്ങാൻ എത്തുന്നത്. പുലർച്ചെ തുടങ്ങുന്ന കാവടിയാട്ടം രാത്രി വരെ നീളും. വ്രതാനുഷ്ഠാനത്തോടെ ഭക്തർ വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന ഘോഷയാത്രകളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്.
കാവടിയാട്ടം എത്തുന്നതോടെ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ടു നിറയും. ഇന്നു വൈകിട്ട് കാവടി സ്വാമിമാർ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി ദർശനം നത്തിയതിനു ശേഷം കാവടി നിറയ്ക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിലേക്ക് പുറപ്പെടും. നാളെ പുലർച്ചെ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള മേൽശാന്തി മഠത്തിൽ നിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം എത്തുക. എണ്ണക്കാവടി പുലർച്ചെ 3.30 മുതൽ 5.30 വരെയും, കരിക്ക്, പാൽ, തേൻ, നെയ്യ്, കരിമ്പിൻ നീര്, ശർക്കര,
പനിനീര് എന്നിവ രാവിലെ 7 30 മുതൽ 10.30 വരെയും കളഭം 12 30 നും, ഭസ്മം, കുങ്കുമം, പൂവ് എന്നിവ വൈകിട്ട് 6.30 മുതൽ 7.30 വരെയുമാണ് അഭിഷേകം ചെയ്യുക. ആറുമുഖത്തോടു കൂടിയവ, ദേവീദേവൻമാരുടെ രൂപത്തിലുള്ളവ, ചെട്ടികുളങ്ങര കെട്ടുകാഴ്ചയിലെ തേരിന്റെയും കുതിരയുടെയും രൂപത്തിലുള്ളവ തുടങ്ങി പതിനായിരക്കണക്കിന് കാവടികളാണ് പീലികെട്ടി ആടുന്നത്. എല്ലാ കവടികളിലും ദേവന് അഭിഷേകം ചെയ്യാനുള്ള ദ്രവ്യം നിറച്ച പാത്രമുണ്ടാകും. കാവടിയുമായി ക്ഷേത്രത്തിലെത്തിയ ശേഷം ദ്രവ്യം ദേവനു അഭിഷേകത്തിനു നൽകിയാണ് ഭക്തർ മടങ്ങുന്നത്.
ശ്രീകുമാറിന്റെ കരവിരുതിൽ കാവടിയൊരുക്കം
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ക്കാവടിയാട്ടത്തിൽ 35 വർഷമായി അലങ്കാരക്കാവടികൾ ഒരുക്കുന്നത് ഫോട്ടോഗ്രാഫർ കൂടിയായ പിലാപ്പുഴ ചെങ്ങാപ്പള്ളിൽ ശ്രീകുമാറിന്റെ കരവിരുതിലാണ്. ക്ഷേത്രത്തിലെ പഞ്ചഗവ്യം ഉൾപ്പടെ സേവിച്ച് വ്രതം അനുഷ്ഠിച്ചാണ് ശ്രീകുമാർ കാവടി നിർമാണം തുടങ്ങുന്നത്. വേലായുധ സ്വാമിയുടെ ഒൻപതാം ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ചട്ടം,
ചതുർബാഹു ശിലാ വിഗ്രഹം, പീലി വിടർത്തിയാടുന്ന മയിൽ, ക്ഷേത്ര മാതൃക ,ജീവത ,ചെട്ടികുളങ്ങര കുതിര തുടങ്ങി വ്യത്യസ്തമായ കാവടികളാണ് നിർമിക്കുന്നത്. തെർമ്മോക്കോൾ ,ഹാർഡ് ബോർഡ് ഇവ ഉപയോഗിച്ചാണ് രൂപം നൽകുന്നത്. വർണക്കടലാസുകൾ, ഗിൽറ്റ്, പട്ടുതുണികൾ, പീലി ഇവ ഉപയോഗിച്ച് ശ്രീകുമാർ കാവടിയിൽ വിസ്മയം തീർക്കുന്നു.