ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം ഇന്ന് നടക്കും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ ആടി അനുഗ്രഹം വാങ്ങാൻ എത്തുക. വ്രതാനുഷ്ഠാനത്തോടെ ഭക്തർ വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ  പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം ഇന്ന് നടക്കും.  ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ്  മുരുകന്റെ  മുന്നിൽ  ആടി അനുഗ്രഹം വാങ്ങാൻ എത്തുക.  വ്രതാനുഷ്ഠാനത്തോടെ ഭക്തർ  വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന ഘോഷയാത്രകളിൽ  ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. കാവടിയാട്ടം  എത്തുന്നതോടെ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ടു നിറയും.  

ഇന്നലെ വൈകിട്ട് കാവടി സ്വാമിമാർ ഹരിപ്പാട്  സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിനു  ശേഷമാണ്  കാവടി നിറയ്ക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ടത്. ഇന്നു പുലർച്ചെ  മൂന്നിനു  ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള മേൽശാന്തി മഠത്തിൽ നിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം ക്ഷേത്രത്തിലെത്തുന്നത്.  പിന്നാലെ നെയ്യ്, ശർക്കര, പാൽ,തേൻ, കരിക്ക്, പനിനീർ തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച കാവടികളാടി എത്തും.  ഉച്ചയ്ക്കു ബ്രാഹ്മണ സമൂഹ മഠത്തിൽ  നിന്നു കളഭക്കാവടികൾ എത്തും. കാവടി അഭിഷേകത്തിനു ശേഷം ഉച്ചപ്പൂജ നടക്കും.  വൈകിട്ട് ഭസ്മം, കുങ്കുമം, പൂവ് എന്നിവ നിറച്ച കാവടികളാണ് ക്ഷേത്രത്തിൽ എത്തുന്നത്.  വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള  കാവടിവരവ്  രാത്രിവരെ നീളും.

ADVERTISEMENT

നൂറുകണക്കിനു  കാവടിഘോഷയാത്രകൾ  ക്ഷേത്രത്തിലേക്ക് വരുന്നതിനാൽ ടൗൺഹാൾ ജംക്‌ഷൻ മുതൽ പടിഞ്ഞാട്ട് ക്ഷേത്രം വരെയും പെരുംകുളം മുതൽ തെക്കോട്ട് ക്ഷേത്രം വരെയും   ദേശീയപാതയിൽ തെക്കെ നടയിൽ നിന്നും വടക്കോട്ട് ക്ഷേത്രം വരെയും പടിഞ്ഞാറേ പള്ളിവേട്ട ആൽ മുതൽ ക്ഷേത്രം വരെയുമുള്ള റോഡുകളിൽ കൂടെയുള്ള വാഹന ഗതാഗതം  ഇന്നു പുലർച്ചെ 5  മുതൽ ഉച്ചയ്ക്ക് 12  വരെയും വൈകിട്ട്  3  മുതൽ രാത്രി 9 വരെയും പൂർണമായും നിരോധിച്ചിട്ടുണ്ട്. കാവടി ഭക്തർക്ക് ക്ഷേത്രദർശനത്തിനു ശേഷം വടക്കേ നടപ്പന്തലിൽ സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്ത് വച്ചു കാവടി നിറദ്രവ്യം അഴിക്കാവുന്നതാണ്. 

ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കൂടി പ്രവേശനം  ഉണ്ടായിരിക്കില്ല. ഒരേസമയം ഒന്നിൽ കൂടുതൽ ക്ഷേത്രങ്ങളിൽ നിന്നുള്ള  കാവടികൾ ക്ഷേത്രത്തിനുള്ളിലേക്ക്  പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശൂലക്കാവടികൾ  ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല.  വാഹനങ്ങൾ  ദേവസ്വം  ഡപ്യൂട്ടി ഓഫിസിന് സമീപമുള്ള പാർക്കിങ്  ഗ്രൗണ്ട് ഉപയോഗപ്പെടുത്തണം.  കാവടികളോടൊപ്പം സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല.  കാവടികൾ ഇല്ലാത്ത സമയത്ത് സ്ത്രീകൾക്ക് ക്ഷേത്ര ദർശനത്തിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT