സ്മരണകളുണർത്തി റിപ്പബ്ലിക് ദിനാഘോഷം
കലവൂർ∙ യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനം ഭരണഘടനാ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ ജെ.പുതിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആഷിഖ് ആശാൻ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കലവൂർ∙ യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനം ഭരണഘടനാ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ ജെ.പുതിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആഷിഖ് ആശാൻ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എസ് ചന്ദ്രബോസ്, കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.ജയചന്ദ്രൻ, സി.സി.നിസാർ, കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ്, യൂത്ത് കോൺഗ്രസ് നേതാജി മണ്ഡലം പ്രസിഡന്റ് സി.എ.സൈഫുദ്ദീൻ, യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ഇർഫാൻ കോയാപ്പു എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ∙ ഗവ. മുഹമ്മദൻസ് എൽപി സ്‍കൂളിലെ റിപ്പബ്ലിക് ദിനാഘോഷം സ്‍കൂൾ അങ്കണത്തിൽ ഭരണഘടന ആമുഖം വായിച്ച് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. എസ്എംസി പ്രസിഡന്റ് നിസാം, സീനിയർ അധ്യാപകൻ കെ.കെ.ഉല്ലാസ്, അധ്യാപകരായ സോന തോമസ്, എച്ച്.ഷെനി എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ∙ ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെയർമാൻ പി.ജെ.കുര്യൻ പതാക ഉയർത്തി. ട്രസ്റ്റ് സെക്രട്ടറി വി.സുരേഷ് കുമാർ, ത്രൃദീപ്കുമാർ, മഹേഷ് ബാബു, ജേക്കബ് തമ്പി, റോബർട്ട്, ടി.വി.ബൈജു, ഷാജിമോൻ, ജിതേഷ്, ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ∙ തുമ്പോളി പരസ്പര സഹായ നിധി റിപ്പബ്ലിക് ദിനാചരണവും സ്നേഹ കാരുണ്യ കൂട്ടായ്മയും സംഘടിപ്പിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രേയ പ്രദീപ് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. അന്നദാനവും നടത്തി. പരസ്പര സഹായ നിധി പ്രസിഡന്റ് പി.ജ്യോതിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്.ഡി.രാജേഷ്, ഡോ. പി.ഡി.കോശി, മുനിസിപ്പൽ കൗൺസിലർമാരായ ഡി.പി.മധു, മോനിഷ ശ്യാം, അംബിക അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
∙ വൈഎംസിഎയിൽ പ്രസിഡന്റ് മൈക്കിൾ മത്തായി ദേശീയപതാക ഉയർത്തി. ബോർഡ് അംഗങ്ങൾ, ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ് ബോൾ, ബാഡ്മിന്റൻ തുടങ്ങിയ അക്കാദമികളിലെ വിദ്യാർഥികൾ, പരിശീലകർ, ഹോസ്റ്റൽ ഇൻമേറ്റ്‌സ് തുടങ്ങിയവർ പങ്കെടുത്തു.
∙ കനറാ ബാങ്ക് ഐഐടി റിപ്പബ്ലിക് ദിനമാഘോഷിച്ചു. ഡയറക്ടർ എസ്.കൃഷ്ണ കുമാർ പതാക ഉയർത്തി. കനറാ ബാങ്ക് ചീഫ് മാനേജർ എസ്.ബിജു, ഫാക്കൽറ്റിമാരായ രാഹുൽ പി.നായർ, ഷെയ്ഖ് വയലാർ എന്നിവർ പ്രസംഗിച്ചു.