അമ്പലപ്പുഴ ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വണ്ടാനത്തെ വീട് സർക്കാർ ഏറ്റെടുത്ത് വില്ലേജ് ഓഫിസാക്കുന്നതിനുള്ള ശ്രമം വീണ്ടും സജീവമായി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വില്ലേജ് ഓഫിസിനായി വിട്ടുകൊടുക്കണമെന്ന് എച്ച്.സലാം എംഎൽഎ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വണ്ടാനത്തെ വീട് സർക്കാർ ഏറ്റെടുത്ത് വില്ലേജ് ഓഫിസാക്കുന്നതിനുള്ള ശ്രമം വീണ്ടും സജീവമായി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വില്ലേജ് ഓഫിസിനായി വിട്ടുകൊടുക്കണമെന്ന് എച്ച്.സലാം എംഎൽഎ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കെട്ടിടം പഞ്ചായത്തിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്  2017ൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സർക്കാരിനു പ്രമേയം പാസാക്കി നൽകിയിരുന്നു. ഇതുകൂടാതെ പഞ്ചായത്ത് പ്രസിഡന്റ്  എസ്. ഹാരിസ്  നവകേരള സദസ്സിൽ അപേക്ഷയും സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി. അടുത്ത ദിവസം സർക്കാരിനു സമർപ്പിക്കും.

ടി.ജി. മെഡിക്കൽ കോളജിന് കിഴക്ക് ഭാഗത്തായി ഇരുനിലകളിൽ 1800 ചതുരശ്ര അ‌ടി വിസ്തീർണമുള്ള കെട്ടിടവും സ്ഥലവും  റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലാണ്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസ് സ്ഥല  പരിമിതി കാരണം വാടകക്കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു.

സുകുമാരക്കുറുപ്പ്
ADVERTISEMENT

വെറ്ററിനറി ആശുപത്രിയും പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം വിട്ടു കിട്ടിയാൽ വില്ലേജ് ഓഫിസും വെറ്ററിനറി ആശുപത്രിയും ഈ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ ആകും എന്ന് പ്രസിഡന്റ് എസ്. ഹാരീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ  നിർമാണം നടക്കുമ്പോഴാണ് സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയത്. സംഭവം നടന്നിട്ട് 40 വർഷം  കഴിഞ്ഞു. സുകുരമാരക്കുറുപ്പ് ജീവനോടെ ഉണ്ടോ എന്നു പൊലീസിനും അറിയില്ല. കെട്ടിടവും അനാഥമായി. ‌അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം നിയമനടപടികൾ സ്വീകരിച്ചെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ കേസ് വിജയിച്ചില്ല.