ആലപ്പുഴ∙ സമ്പൂർണ ശുചിത്വ, ആരോഗ്യ ജില്ല എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2024–25 ലെ ബജറ്റ്. ശുചിത്വ പദ്ധതികൾക്ക് മാത്രമായി 7.6 കോടി രൂപയും ആരോഗ്യ പദ്ധതികൾക്ക് 8.26 കോടി രൂപയും ബജറ്റിൽ വകയിരുത്തി.അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ ‘നെസ്റ്റ്’ , ഭിന്നശേഷി സൗഹൃദ

ആലപ്പുഴ∙ സമ്പൂർണ ശുചിത്വ, ആരോഗ്യ ജില്ല എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2024–25 ലെ ബജറ്റ്. ശുചിത്വ പദ്ധതികൾക്ക് മാത്രമായി 7.6 കോടി രൂപയും ആരോഗ്യ പദ്ധതികൾക്ക് 8.26 കോടി രൂപയും ബജറ്റിൽ വകയിരുത്തി.അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ ‘നെസ്റ്റ്’ , ഭിന്നശേഷി സൗഹൃദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സമ്പൂർണ ശുചിത്വ, ആരോഗ്യ ജില്ല എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2024–25 ലെ ബജറ്റ്. ശുചിത്വ പദ്ധതികൾക്ക് മാത്രമായി 7.6 കോടി രൂപയും ആരോഗ്യ പദ്ധതികൾക്ക് 8.26 കോടി രൂപയും ബജറ്റിൽ വകയിരുത്തി.അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ ‘നെസ്റ്റ്’ , ഭിന്നശേഷി സൗഹൃദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സമ്പൂർണ ശുചിത്വ, ആരോഗ്യ ജില്ല എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2024–25 ലെ ബജറ്റ്. ശുചിത്വ പദ്ധതികൾക്ക് മാത്രമായി 7.6 കോടി രൂപയും ആരോഗ്യ പദ്ധതികൾക്ക് 8.26 കോടി രൂപയും ബജറ്റിൽ വകയിരുത്തി. അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ ‘നെസ്റ്റ്’ , ഭിന്നശേഷി സൗഹൃദ ജില്ലയെന്ന ലക്ഷ്യത്തോടെ ഭിന്നശേഷി കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘ലക്ഷ്യ’ പദ്ധതി, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ‌ നൈറ്റ് ക്ലബ്,

കാർഷിക മേഖലയിൽ ഹൈടെക് കാർബൺ ന്യൂട്രൽ ഫാമുകൾ, കുടുംബശ്രീ അംഗങ്ങൾക്ക് വീട്ടു ജോലികളിൽ പരിശീലനം നൽകുന്ന ‘ഗൃഹശ്രീ’ തുടങ്ങിയ പദ്ധതികളും ഉൾപ്പെടുത്തി 115,09,92,208 രൂപ വരവും 114,58,34,006 രൂപ ചെലവും 51,58,202 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അവതരിപ്പിച്ചു.  പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 5.75 കോടി രൂപ, കാർഷിക പദ്ധതികൾക്ക് 2.85 കോടി, ദാരിദ്ര്യ ലഘൂകരണത്തിനു 1.08 കോടി, മത്സ്യബന്ധന മേഖലയിലെ പ്രധാന പദ്ധതികൾക്ക് 1.05 കോടി രൂപ എന്നിങ്ങനെ  വകയിരുത്തിയിട്ടുണ്ട്. 

ADVERTISEMENT

വികസന മേഖല പ്രധാന പദ്ധതി, വകയിരുത്തിയ തുക എന്ന ക്രമത്തിൽ
∙ കാർഷിക മേഖല – നെൽക്കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി 1 കോടി. കരിമ്പ്, എള്ള് കൃഷി 10 ലക്ഷം. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 50 ലക്ഷം. പാടശേഖര സമിതികൾക്ക് സബ് മേഴ്സിബൾ പമ്പ് നൽകാൻ 50 ലക്ഷം. ഹൈടെക് ഫാമുകൾ ആരംഭിക്കാൻ സംഘങ്ങൾക്ക് 15 ലക്ഷം. അറുന്നൂറ്റിമംഗലം, വീയപുരം ഫാമുകൾ കാർബൺ ന്യൂട്രൽ ഫാമുകൾ ആക്കാൻ 5 ലക്ഷം.
∙ മത്സ്യബന്ധനം – തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ചെറിയ തടിവള്ളങ്ങൾ നൽകാൻ 40 ലക്ഷം. ഉൾനാടൻ തൊഴിലാളികൾക്ക് ഉപകരണങ്ങൾ 10 ലക്ഷം. പുതിയ വല നൽകാൻ 19.80 ലക്ഷം. എഎസ് കനാലിൽ നെറ്റ് മത്സ്യക്കൃഷിക്ക് 10 ലക്ഷം. കണ്ടൽ ചെടികൾ വച്ചു പിടിപ്പിക്കാൻ 5 ലക്ഷം.

∙ മൃഗസംരക്ഷണവും ക്ഷീര വികസനവും – വനിതാ സംഘങ്ങൾക്ക് പശു വളർത്തലും മിനി ഡയറി ഫാം സ്ഥാപിക്കാനും 20 ലക്ഷം. എബിസി സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം. പാൽ സബ്സിഡി 50 ലക്ഷം. ക്ഷീര സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ട് 40 ലക്ഷം.
∙ ചെറുകിട വ്യവസായം – ഖാദി കേന്ദ്രങ്ങളുടെ വികസനത്തിന് 30 ലക്ഷം. കുടുംബശ്രീ അംഗങ്ങളുടെ ലേബർ ബാങ്ക് രൂപീകരിച്ച് വീട്ടു ജോലി പരിശീലനം ഗൃഹ ശ്രീ 10 ലക്ഷം.

ADVERTISEMENT

∙ പാർ‌പ്പിടം – ലൈഫ് പദ്ധതിക്ക് 6.20 കോടി. ലൈഫ് പദ്ധതി ഭൂമി വാങ്ങി വീടിന് 25 ലക്ഷം. അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നെസ്റ്റ് പദ്ധതി 1 കോടി.
∙ സാമൂഹിക ക്ഷേമം – ട്രാൻസ്ജെൻഡേഴ്സിനു പരിശീലനം 10 ലക്ഷം. എച്ച്ഐവി ബാധിതർക്ക് പോഷകാഹാരം പാഥേയം 60 ലക്ഷം. പ്രായം ചെന്നവർക്കും കാൻസർ രോഗികൾക്കും പോഷകാഹാരം നിറവ് പദ്ധതി 10 ലക്ഷം. ഭിന്നശേഷി സൗഹൃദ ജില്ല ലക്ഷ്യ പദ്ധതി 3 കോടി. ആശാ വർക്കർമാർക്ക് ഇരുചക്ര വാഹനം നൽകാൻ 1 കോടി.

∙ വനിതാ ശിശു വികസനം – വനിതകൾക്ക് സ്വയം തൊഴിൽ 1 കോടി. അസാപ് വഴി ബ്യൂട്ടി തെറപ്പിയിൽ പരിശീലനം 10 ലക്ഷം. ഷീ ഫിറ്റ്നസ് സെന്ററിന് 10 ലക്ഷം.
∙ വിദ്യാഭ്യാസം – സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 7 കോടി. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ഭാഷാ വികസനത്തിന് 10 ലക്ഷം.
∙ സാംസ്കാരികം – സ്പോർട്സ് ആണ് ലഹരി പദ്ധതിക്ക് 5 ലക്ഷം. നൈറ്റ് ക്ലബ് 5 ലക്ഷം. വയലാർ ചന്ദ്ര കളഭം ഓഡിറ്റോറിയത്തിന് 10 ലക്ഷം. സ്ഥലം ലഭിച്ചാൽ തോപ്പിൽ ഭാസി, എസ്എൽ പുരം സദാനന്ദൻ, നെടുമുടി വേണു എന്നിവർക്ക് സ്മൃതി മണ്ഡപം 20 ലക്ഷം.
∙ ആരോഗ്യം – മാവേലിക്കര ജില്ലാ ആശുപത്രിയുടെ വിവിധ വികസന ആവശ്യങ്ങൾക്ക് 2.2 കോടി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് പാലിയേറ്റീവ് കെയറിനു 85 ലക്ഷം.

ADVERTISEMENT

∙  ഗതാഗതം – റോഡ് നിർമാണത്തിന് 1.5 കോടി.
∙ പട്ടികജാതി പട്ടികവർഗം – പട്ടികജാതി കോളനികളുടെ സമഗ്ര വികസനം 5.75 കോടി. ലൈഫ് പദ്ധതി 3 കോടി.
∙ ശുചിത്വം – പൊതു ജലാശായങ്ങൾ ആഴം കൂട്ടി സംരക്ഷിക്കാൻ 1 കോടി. ജില്ലാ ഹോമിയോ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മാലിന്യം സംസ്കരിക്കാൻ 33 ലക്ഷം. സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ആർഒ പ്ലാന്റുകൾ സ്ഥാപിക്കാൻ 73.48 ലക്ഷം.