ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രിക മരിച്ചു
തുറവൂർ∙ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് നികർത്തിൽ പരേതനായ സന്തോഷിന്റെ ഭാര്യ മോൾജിയാണ് (48) തിങ്കളാഴ്ച വൈകിട്ട് പുത്തൻചന്ത മിൽമ ഫാക്ടറിക്കു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നാലുവരിപ്പാതയിൽ രണ്ടുവരിപ്പാത പൊളിച്ചു

തുറവൂർ∙ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് നികർത്തിൽ പരേതനായ സന്തോഷിന്റെ ഭാര്യ മോൾജിയാണ് (48) തിങ്കളാഴ്ച വൈകിട്ട് പുത്തൻചന്ത മിൽമ ഫാക്ടറിക്കു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നാലുവരിപ്പാതയിൽ രണ്ടുവരിപ്പാത പൊളിച്ചു പണിയുന്നതിനാൽ പാതയുടെ പടിഞ്ഞാറുഭാഗത്തെ രണ്ടുവരിപ്പാതയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് മൂലം പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കാണ്.
സ്കൂട്ടറിൽ പട്ടണക്കാട് ഭാഗത്ത് നിന്നു തുറവൂർ ഭാഗത്തേക്ക് വരുമ്പോൾ ടാങ്കർ ലോറി സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം തെറ്റിയ സ്കൂട്ടറിൽ നിന്നു മോൾജി ലോറിക്കടിയിൽപെടുകയുമായിരുന്നു. തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ:അതുല്യ, അനന്യ.മരുമകൻ: ആഷിക്ക് .