ആലപ്പുഴ∙ പ്രസവം നിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ ലാപ്രോസ്കോപിക് ശസ്ത്രക്രിയയോട് ജില്ലയിലെ രോഗികൾ മുഖം തിരിക്കുന്നു. കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്നു കഴിഞ്ഞ മാസം പഴവീട് സ്വദേശിനി മരിച്ച സംഭവത്തിലെ വിവാദങ്ങളെ തുടർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പ്രസവം നിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ ലാപ്രോസ്കോപിക് ശസ്ത്രക്രിയയോട് ജില്ലയിലെ രോഗികൾ മുഖം തിരിക്കുന്നു. കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്നു കഴിഞ്ഞ മാസം പഴവീട് സ്വദേശിനി മരിച്ച സംഭവത്തിലെ വിവാദങ്ങളെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ ഇപ്പോൾ രോഗികൾ തയാറാവാത്തത്. ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടിയുള്ള കേന്ദ്ര പദ്ധതിയായി നടത്തുന്ന ലാപ്രോസ്കോപിക് ശസ്ത്രക്രിയ അവതാളത്തിലായത് ജില്ലയിലെ ആരോഗ്യപ്രവർത്തകരെയും ആശങ്കയിലാക്കുകയാണ്.

1 മാസത്തിനിടെ  റജിസ്റ്റർ ചെയ്തത്  2 പേർ മാത്രം
ജില്ലയിൽ ഏറ്റവുമധികം ലാപ്രോസ്കോപിക് ശസ്ത്രക്രിയകൾ നടത്തിയിരുന്ന ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പേര് റജിസ്റ്റർ ചെയ്തത് ആകെ 2 പേർ മാത്രമാണ്. ഇതിൽ ഒരാളുടെ ഇസിജിയിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് മടക്കി അയച്ചു. യുവതി മരിച്ച സംഭവത്തെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ താൽക്കാലിക ഡോക്ടറെ അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിർത്തിയിരിക്കുകയാണ്.

ADVERTISEMENT

പകരം മറ്റു ഡോക്ടറെ ഇവിടെ നിയമിച്ചിട്ടില്ല. അതിനാൽ പേര് റജിസ്റ്റർ ചെയ്ത ഒരാൾക്ക്  ശസ്ത്രക്രിയ നടത്താൻ സാധിച്ചിട്ടില്ല. ലാപ്രോസ്കോപിക് ശസ്ത്രക്രിയയിൽ വിദഗ്ധർ ആയ ഡോക്ടർമാർ ജില്ലയിൽ ലഭ്യമാണെങ്കിലും ഇവർ കടപ്പുറം ആശുപത്രിയിലേക്ക് വരാനും തയാറാകുന്നില്ല. ജില്ലയിലെ  ചുരുക്കം ആശുപത്രികളിലാണ് ഈ ശസ്ത്രക്രിയാ സംവിധാനമുള്ളത്. എല്ലാ സ്ഥലത്തും പേര് റജിസ്റ്റർ ചെയ്യുന്ന രോഗികളിൽ കുറവ് വന്നിട്ടുണ്ട്. 

യുവതി മരിച്ച സംഭവത്തിനു ശേഷം കടപ്പുറം ആശുപത്രിയിൽ എത്തുന്നവരെ മറ്റു ആശുപത്രികളിലേക്ക് കൂടുതലായി റഫർ ചെയ്യുന്നതായും രോഗികൾ പറയുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ നൽകാൻ കടപ്പുറം ആശുപത്രി അധികൃതർ തയാറാകുന്നില്ലെന്നാണ്  പരാതി.  24 മണിക്കൂറും ഫിസിഷ്യന്റെ സേവനം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൃദ്രോഗ വിഭാഗത്തിൽ നിന്നുൾപ്പെടെയുള്ള ഗുരുതരാവസ്ഥയിൽ ആയ രോഗികളെ മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞു വിടുന്നത്.

ADVERTISEMENT

മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ  സൗകര്യം ഒരുക്കണമെന്ന് ആവശ്യം
സങ്കീർണത ഒന്നുമില്ലാത്ത ശസ്ത്രക്രിയയാണ് ലാപ്രോസ്കോപിക് സർജറി. രാവിലെ എത്തിയാൽ ശസ്ത്രക്രിയ കഴിഞ്ഞു വൈകിട്ട് രോഗിക്ക് മടങ്ങാം. ലോക്കൽ അനസ്തീസിയ മാത്രം നൽകിയാൽ മതിയാവും. എന്നാൽ കഴിഞ്ഞ മാസം മരിച്ച ആശ ശരത്തിന് സംഭവിച്ചതുപോലെ എന്തെങ്കിലും കാരണവശാൽ രോഗി ഗുരുതരാവസ്ഥയിൽ ആയാൽ അതു പരിഹരിക്കുന്നതിനോ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനു വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസോ കടപ്പുറം ആശുപത്രിയിൽ ലഭ്യമല്ല. 

എല്ലാ സംവിധാനങ്ങളും ഉള്ള ആലപ്പുഴ മെഡിക്കൽ കോളജിൽ ആവട്ടെ ഈ ശസ്ത്രക്രിയ ചെയ്യുന്നുമില്ല. പ്രസവം നിർത്തുന്നതിന് ലാപ്രോസ്കോപിക് സർജറിക്കു പകരം ചെയ്യാവുന്ന മിനിലാപ് ഓപ്പറേഷനു രോഗി 4 ദിവസം ആശുപത്രിയിൽ കിടക്കണം. ശസ്ത്രക്രിയയ്ക്കു സങ്കീർണതകളും ഉണ്ട്. അതിനാൽ മെഡിക്കൽ കോളജിൽ തന്നെ രോഗികൾക്ക് ലാപ്രോസ്കോപിക് ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.