പോരാട്ടച്ചൂടിൽ സ്ഥാനാർഥികൾ; കൊടിക്കുന്നിൽ സുരേഷിന്റെ റോഡ് ഷോ
ചെങ്ങന്നൂർ ∙ മാവേലിക്കര പാർലമെന്റ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ റോഡ് ഷോ നടത്തി.പരുമല കടവിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു. റോഡ് ഷോ ചെറിയനാട് എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച വിവരം

ചെങ്ങന്നൂർ ∙ മാവേലിക്കര പാർലമെന്റ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ റോഡ് ഷോ നടത്തി.പരുമല കടവിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു. റോഡ് ഷോ ചെറിയനാട് എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഇതോടെ റോഡ് ഷോ കൂടുതൽ ആവേശകരമായ റാലിയായി മാറി.മാന്നാർ സ്റ്റോർ ജംക്‌ഷൻ, ചെന്നിത്തല നവോദയ ജംക്‌ഷൻ, കോട്ടമുറി, കാരാഴ്മ, ഉളുന്തി പള്ളി, എണ്ണയ്ക്കാട്, തോപ്പിൽ ചന്ത, കുന്നത്തൂർകുളങ്ങര, പാലച്ചുവട്, പുലിയൂർ കിഴക്കേനട, കുളിയ്ക്കാംപാലം, ചെറിയനാട് പടനിലം, കൊല്ലകടവ്.
സഞ്ജീവനി , കശുവണ്ടി ഫാക്ടറി, വെണ്മണി കല്ല്യാത്ര, ആലാ കോടുകുളഞ്ഞി, കൊഴുവല്ലൂർ, കാരയ്ക്കാട്, മുളക്കുഴ, ചെങ്ങന്നൂർ ടൗൺ, കല്ലിശ്ശേരി, പ്രാവിൻകൂട്, തിരുവൻവണ്ടൂർ, കുത്തിയതോട് വഴി കടന്നു വന്ന റോഡ് ഷോ പാണ്ടനാട് മിത്രമഠത്തിൽ സമാപിച്ചു.റോഡ് ഷോ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജൂണികുതിരവട്ടം അധ്യക്ഷത വഹിച്ചു. ഡി.നാഗേഷ് കുമാർ, ഇ. വൈ.എം. ഹനീഫ മൗലവി, സി.എൻ.പ്രസന്നകുമാർ, ജിജി പുന്തല, ഡോ. ഷിബു ഉമ്മൻ, ജോൺസ് മാത്യു, കെ.ആർ.സജീവൻ, സുജിത്ത് ശ്രീരംഗം, എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, രാധേഷ് കണ്ണന്നൂർ, പി.വി.ജോൺ എന്നിവർ പ്രസംഗിച്ചു.
സി.എ.അരുൺകുമാറിന്റെ പര്യടനം
മാവേലിക്കര ∙ നിയമസഭ മണ്ഡലത്തിൽ ആവേശമുയർത്തി എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പര്യടനം നടത്തി. മേനി സമരത്തിന്റെ നാടായ വള്ളികുന്നത്തു നിന്നു ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചു. തോപ്പിൽഭാസിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തോപ്പിൽ ഭാസിയുടെ മകൾ മാലയെ സന്ദർശിച്ചു.വിവിധ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, പടയണിവട്ടം കശുവണ്ടി ഫാക്ടറി, മേഖലയിൽ ദേവാലയങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.സി.കെ.കുഞ്ഞിരാമൻ, കാമ്പിശേരി കരുണാകരൻ എന്നിവരുടെ സ്മൃതിമണ്ഡപം സന്ദർശിച്ചു.
താമരക്കുളം ഖാദി നൂൽനൂൽപ് കേന്ദ്രം, നൂറനാട് ലെപ്രസി സാനിട്ടോറിയം, ബിഎസ്‌സി നഴ്സിങ് കോളജ്, തഴക്കര ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. തെക്കേക്കര കിഴക്കും തഴക്കരയിലും കൺവൻഷനുകളിലും തെക്കേക്കര പടിഞ്ഞാറ് കുടുംബ സദസ്സുകളിലും പങ്കെടുത്തു.കെ.മധുസൂദനൻ, മുരളി തഴക്കര, ജി.അജയകുമാർ, എം.എസ്.അരുൺകുമാർ എംഎൽഎ, ജി.അജയകുമാർ, ടി.വിശ്വനാഥൻ, ബി.ബിനു, കെ.ജി.സന്തോഷ്, എം.ഡി.ശ്രീകുമാർ, എൻ.എസ്.സലീംകുമാർ, കെ.വി.അഭിലാഷ്, പി.ഷാജി, പി.രാജൻ, ആർ.ബിനു, വി.ഗീത, ബി.പ്രസന്നൻ, ബഷീർ അറഫ, ആർ.രാജേഷ്, ജെ.രവീന്ദ്രനാഥ്, കെ.രാജു, കെ.അനിൽകുമാർ, സിനുഖാൻ, എസ്.അനിരുദ്ധൻ, ടി.യശോധരൻ, എസ്.ആർ.ശ്രീജിത്, എസ്.ശ്രീകുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.