പ്രചാരണത്തില് മുന്നണികൾ സജീവം
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആരംഭിച്ചു ചെട്ടികുളങ്ങര ∙ ആലപ്പുഴ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി ചെട്ടികുളങ്ങര മണ്ഡലത്തിലെ 38, 39, 40 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനം തുടങ്ങി. മണ്ഡലം പ്രസിഡന്റ് ബെന്നി

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആരംഭിച്ചു
ചെട്ടികുളങ്ങര ∙ ആലപ്പുഴ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി ചെട്ടികുളങ്ങര മണ്ഡലത്തിലെ 38, 39, 40 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനം തുടങ്ങി. മണ്ഡലം പ്രസിഡന്റ് ബെന്നി ചെട്ടികുളങ്ങര ഓഫിസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. അലക്സ് മാത്യു, ജോൺ കെ മാത്യു, കെ.എൽ.മോഹൻലാൽ, ശിവദാസൻ നായർ, രമാദേവി, വേണു കണ്ണമംഗലം, പ്രസന്നൻ, രവി പുളിമൂട്ടിൽ, ഗീത ചന്ദ്രൻ, റോയി കണ്ണമംഗലം, ശശിധരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം ∙ എൻഡിഎ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്താൻ പറ്റാത്ത പിണറായി സർക്കാർ ക്ഷേമ പെൻഷൻപോലും നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയാണ്. കേരളത്തിലെ റോഡുകളുൾപ്പെടെയുള്ള മോദി സർക്കാരിന്റെ വികസന പ്രവൃത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ നടക്കുന്ന യുഡിഎഫിനും എൽഡിഎഫിനും തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകും. ആലപ്പുഴയുടെ വികസനത്തിന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വിജയിക്കണമെന്നും അവർ പറഞ്ഞു.
യോഗത്തിൽ ബിജെപി ദക്ഷിണമേഖല സെക്രട്ടറി ജിതിൻ ദേവ് അധ്യക്ഷനായി. ബി ജെ പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ, ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ, മoത്തിൽ ബിജു, ദേവാനന്ദ്, കൃഷണകുമാർ, പി.എസ്. ബേബി, ജയചന്ദ്രൻപിള്ള, നന്ദകുമാർ, രമേശ് കൊച്ചുമുറി, ഹേമ, മോനിഷ, പ്രണവം ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ
മാവേലിക്കര ∙ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിജയത്തിനായി യുഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ 3നു ചാരുംമൂട് ജംക്‌ഷനു വടക്ക് പത്തിശേരിൽ ക്ഷേത്രത്തിനു സമീപം നടക്കും. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നു യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, കൺവീനർ എം.അമൃതേശ്വരൻ എന്നിവർ അറിയിച്ചു.
ചാരുംമൂട് ∙ യുഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ മൂന്നിന് ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിന് വടക്ക് വശം പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ നടക്കും തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.