കായംകുളം ∙ കായിക പ്രേമികൾക്ക് ആഹ്ലാദം നൽകിയ സ്റ്റേഡിയം നിർമാണം പ്രഖ്യാപനം നടത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്റ്റേഡിയം നിർമിക്കാതെ നഗരസഭയിൽ മാറിവന്ന ഭരണ കേന്ദ്രങ്ങൾ പറഞ്ഞു പറ്റിച്ചു. 1993 മാർച്ചിൽ കായംകുളം ഗവ.ബോയ്സ് സ്കൂളിൽ നടന്ന അഖില കേരള പ്രൈസ്മണി ക്രിക്കറ്റ് ടൂർണമെന്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ കായിക പ്രേമികൾക്ക് ആഹ്ലാദം നൽകിയ സ്റ്റേഡിയം നിർമാണം പ്രഖ്യാപനം നടത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്റ്റേഡിയം നിർമിക്കാതെ നഗരസഭയിൽ മാറിവന്ന ഭരണ കേന്ദ്രങ്ങൾ പറഞ്ഞു പറ്റിച്ചു. 1993 മാർച്ചിൽ കായംകുളം ഗവ.ബോയ്സ് സ്കൂളിൽ നടന്ന അഖില കേരള പ്രൈസ്മണി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമ്മാനദാനത്തിനെത്തിയ മുൻമന്ത്രിയായിരുന്ന തച്ചടിപ്രഭാകരൻ എംഎൽഎയാണ് കായംകുളത്തിന്റെ കായിക കുതിപ്പിന് ആവേശം പകർന്ന പ്രഖ്യാപനം നടത്തിയത്. തുടർന്ന് സ്റ്റേഡിയം നിർമാണവും തുടങ്ങിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ നിർത്തിവച്ചു.

പിന്നീട് വന്ന സർക്കാർ ബിഎഡ് കോളജ് ആരംഭിക്കേണ്ടതിനാൽ സ്റ്റേഡിയം നിർമാണം നിർത്തണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി സ്റ്റേഡിയം നിർമിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അതോടെ സ്റ്റേഡിയം നിർമാണത്തിന്റെ കൂമ്പടയുകയായിരുന്നു. പിന്നീട് വന്ന നഗരസഭ ബജറ്റുകളിൽ സ്റ്റേഡിയം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചതായി ബജറ്റിൽ രേഖപ്പെടുത്തിയതല്ലാതെ ഒരിഞ്ച് സ്ഥലം വാങ്ങാൻ നഗരസഭയ്ക്കായില്ല. കെപി റോഡിനോട് ചേർന്ന് ഗവ. ഐടിഐയ്ക്ക് 1.15 ഏക്കർ സ്ഥലവും സ്റ്റേഡിയത്തിന് 3.65 ഏക്കർ സ്ഥലവും ഏറ്റെടുക്കുന്നതിന്  2014-15ൽ നഗരസഭ കലക്ടറുടെ വർക്ക് ഡിപോസിറ്റ് അക്കൗണ്ടിൽ 3.5 കോടി രൂപ നിക്ഷേപിച്ചിരുന്നു.

ADVERTISEMENT

എന്നാൽ, സ്ഥലം ഏറ്റെടുക്കാതെ പദ്ധതി സ്ഥലത്ത് പുതിയ നിർമാണങ്ങൾ നടത്താനുള്ള അവസരമാണ് രഹസ്യമായി ഒരുക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയ ചതുപ്പ് പ്രദേശം നികത്തി മറിച്ച് വിൽകാനുളള ഭൂമാഫിയയുടെ നീക്കങ്ങൾക്ക് ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായി അവിടെ നടത്തിയ സർവേ നടപടികൾ നിർത്തിവച്ചതായും ആക്ഷേപമുണ്ട്.ഓരോ ബജറ്റ് അവതരിപ്പിക്കുമ്പോഴും സ്റ്റേഡിയം നിർമാണം എന്ന് രേഖപ്പെടുത്തുന്നതല്ലാതെ തുടർ നടപടികൾ നീക്കാതെ പട്ടണവാസികളെ ശരിക്കും ഭരണക്കാർ കബളിപ്പിക്കുകയാണെന്ന് വിമർശനമുണ്ട്.