ആലപ്പുഴ ∙ അവധിദിനങ്ങളിൽ മന്ദഗതിയിലായിരുന്ന പ്രചാരണത്തിനു വീണ്ടും വേഗവും ചൂടും കൂടി. 4 ദിവസമായി നിർത്തിവച്ച സ്വീകരണ പര്യടനങ്ങൾ പുനരാരംഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി പ്രമുഖ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണത്തിന് ആവേശമേറും. ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്

ആലപ്പുഴ ∙ അവധിദിനങ്ങളിൽ മന്ദഗതിയിലായിരുന്ന പ്രചാരണത്തിനു വീണ്ടും വേഗവും ചൂടും കൂടി. 4 ദിവസമായി നിർത്തിവച്ച സ്വീകരണ പര്യടനങ്ങൾ പുനരാരംഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി പ്രമുഖ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണത്തിന് ആവേശമേറും. ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അവധിദിനങ്ങളിൽ മന്ദഗതിയിലായിരുന്ന പ്രചാരണത്തിനു വീണ്ടും വേഗവും ചൂടും കൂടി. 4 ദിവസമായി നിർത്തിവച്ച സ്വീകരണ പര്യടനങ്ങൾ പുനരാരംഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി പ്രമുഖ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണത്തിന് ആവേശമേറും. ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അവധിദിനങ്ങളിൽ മന്ദഗതിയിലായിരുന്ന പ്രചാരണത്തിനു വീണ്ടും വേഗവും ചൂടും കൂടി. 4 ദിവസമായി നിർത്തിവച്ച സ്വീകരണ പര്യടനങ്ങൾ പുനരാരംഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി പ്രമുഖ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ പ്രചാരണത്തിന് ആവേശമേറും. 

ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനായി വോട്ട് തേടുന്ന ലോയേഴ്സ് കോൺഗ്രസ് പ്രവർത്തകർ.

ADVERTISEMENT

ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്  കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തി . ആലുംകടവിൽ സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു. പോച്ചയിൽ മുക്കിൽ സമാപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനായി ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളായ അഭിഭാഷകർ ഇന്നലെ ആലപ്പുഴ നഗരത്തിൽ വോട്ടുതേടി.

ചേർത്തലയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് തേടുന്ന ആലപ്പുഴ മണ്ഡലം ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.

പെരുമാറ്റച്ചട്ടം സംബന്ധിച്ചു പ്രവർത്തകരുടെ സംശയങ്ങൾ തീർക്കാൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ലീഗൽ സെൽ പ്രവർത്തനം തുടങ്ങി. ഹരിപ്പാട് മണ്ഡലം നേതൃയോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ചേർത്തല നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടുതേടി. ചേർത്തല നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എസ്എൻ ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. 

മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് മധുമൂലയിലെ ജിംനേഷ്യത്തിൽ യുവാക്കൾക്കൊപ്പം.
ADVERTISEMENT

മാവേലിക്കര 
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ചങ്ങനാശേരിയിൽ പര്യടനം നടത്തി. വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. ഇരവിപേരൂരിലെ പിആർഡിഎസ് ആസ്ഥാനം സന്ദർശിച്ചു. എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പത്തനാപുരം മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തി. പട്ടാഴിയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു.മഞ്ഞക്കാല പുളിമുക്കിൽ സമാപിച്ചു. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല കൊട്ടാരക്കരയിൽ വോട്ടുതേടി. സമുദായ നേതാക്കളെ സന്ദർശിച്ചു. കൊട്ടാരക്കര ആശ്രയ സാകേതത്തിലെ അന്തേവാസിയുടെ വിവാഹത്തിൽ പങ്കെടുത്തു

മാവേലിക്കര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന് പത്തനാപുരത്ത് നൽകിയ സ്വീകരണം.

കലക്ടറുടെ മിന്നൽ പരിശോധന; എആർഒയ്ക്ക് നോട്ടിസ്
ആലപ്പുഴ∙ ജില്ല തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ അലക്സ് വർഗീസ് നടത്തിയ മിന്നൽ പരിശോധനയിൽ അസി.റിട്ടേണിങ് ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ്. കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ വാഹനപരിശോധന നടത്താനുള്ള സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ അസാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല കുന്നത്തൂരിൽ വിദ്യാർഥികളുമായി സംഭാഷണത്തിൽ
ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശോധന നടത്താനുള്ള ഫ്ലൈയിങ് സ്ക്വാഡുകളുടെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെയും പ്രവർത്തനം ഉറപ്പുവരുത്തേണ്ടത് അതതു മണ്ഡലങ്ങളുടെ ചുമതലയുള്ള എആർഒമാർ ആണെന്നു കലക്ടർ അറിയിച്ചു.

പ്രചാരണ ബോർഡുകൾ നശിപ്പിച്ചു ശോഭാ സുരേന്ദ്രന്റെ പരാതി അന്വേഷിക്കാൻ നിർദേശം
ആലപ്പുഴ∙ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ കലക്ടർ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. ഹരിപ്പാട് മണ്ഡലത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളിൽ ശോഭ സുരേന്ദ്രന്റെ തല വെട്ടിമാറ്റി പകരം എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ തല ഒട്ടിച്ചെന്നായിരുന്നു പരാതി.

സ്ഥാനാർഥികളുടെ പത്രിക സമർപ്പണം നാളെയും നാലിനുമായി
ആലപ്പുഴ ∙ മുന്നണി സ്ഥാനാർഥികൾ നാളെയും നാലിനുമായി നാമനിർദേശ പത്രിക സമർപ്പിക്കും. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ, മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ എന്നിവർ നാളെയും ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ്, യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ, മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല എന്നിവർ നാലിനും നാമനിർദേശ പത്രിക സമർപ്പിക്കും.

സ്ഥാനാർഥികൾ ഇന്ന്
മാവേലിക്കര
∙ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ സ്വീകരണ പര്യടനത്തിന് കുട്ടനാട് മണ്ഡലത്തിൽ തുടക്കം. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
∙ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ സ്വീകരണ പര്യടനം മാവേലിക്കര മണ്ഡലത്തിൽ. വള്ളികുന്നം കാഞ്ഞിപ്പുഴയിൽ സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.
∙എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല ചാരുംമൂട് മേഖലയിൽ പര്യടനം നടത്തും.

ആലപ്പുഴ
∙എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ സ്വീകരണ പര്യടനം ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ. ബാപ്പു വൈദ്യർ ജം‌ക്‌ഷനിൽ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
∙യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ യുഡിഎഫ് അവലോകനയോഗത്തിൽ പങ്കെടുക്കും. തുടർന്നു ആലപ്പുഴയിലെ സ്ഥാപനങ്ങൾ സന്ദർശിക്കും.
∙എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അമ്പലപ്പുഴയിലെ തീരദേശ മേഖല സന്ദർശിക്കും. വൈകിട്ടു ചെട്ടികുളങ്ങര മണ്ഡലം കൺവൻഷൻ