തണ്ണീർമുക്കം ബണ്ട്: ഷട്ടറുകൾ തുറന്നു തുടങ്ങി; കുട്ടനാട്ടിൽ ഒരടി ജലനിരപ്പ് ഉയർന്നു
കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ ഒരടിയിലേറെ ജലനിരപ്പാണ് ഉയർന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദുർബലമായ പുറംബണ്ടുള്ള പാടശേഖരങ്ങളുടെ പുറംബണ്ടു കവിഞ്ഞു പാടശേഖരത്തിലേക്കു വെള്ളം കയറിയതു കർഷകരെ

കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ ഒരടിയിലേറെ ജലനിരപ്പാണ് ഉയർന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദുർബലമായ പുറംബണ്ടുള്ള പാടശേഖരങ്ങളുടെ പുറംബണ്ടു കവിഞ്ഞു പാടശേഖരത്തിലേക്കു വെള്ളം കയറിയതു കർഷകരെ ആശങ്കയിലാക്കി.
കുട്ടനാട്ടിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുറംബണ്ട് കവിഞ്ഞും ഉറവയായും വെള്ളം കൃഷിയിടത്തിലേക്ക് എത്തുന്നതു വിളവെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയാണു കർഷകർക്കുള്ളത്. കൂടാതെ കഴിഞ്ഞ 2 ദിവസമായി കുട്ടനാടിന്റെ പല ഭാഗങ്ങളിലും ശക്തമായ വേനൽ മഴയും പെയ്യുന്നുണ്ട്. വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുളിങ്കുന്ന് മേച്ചേരിവാക്ക പാടശേഖരത്തിൽ അടക്കം പുറംബണ്ടിലൂടെ കവിഞ്ഞു പാടശേഖരത്തിലേക്കു നേരിയ തോതിൽ വെള്ളം കയറി.
പുളിങ്കുന്ന് പഞ്ചായത്ത് 13, 14 വാർഡുകളിലെയും തുരുത്തുകളിലെയും അടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതു കര കൃഷി ചെയ്യുന്ന പാടശേഖരങ്ങളിലെ കർഷകരെ ആശങ്കയിലാക്കി. പച്ചക്കറി അടക്കം കൃഷി ചെയ്യുന്നവരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. നടവഴികളിലും വീട്ടു മുറ്റത്തുമടക്കം വെള്ളം കയറിയിട്ടുണ്ട്.