എടത്വ∙ ആവേശം വിതറി മുന്നണികളുടെ കലാശക്കൊട്ട്. കലാശക്കൊട്ട് കാണാൻ അണികളേക്കാൾ കൂടുതൽ കാഴ്ച്ചക്കാരെത്തിയെന്നതാണ് പ്രത്യേകത. എടത്വ ടൗണിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂറിനു മുൻപു തന്നെ വാഹന പ്രചാരണം നിർത്തി ടൗണിൽ 3 മുന്നണികളും ഒത്തുകൂടി. വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് നന്നേ പ്രയാസപ്പെട്ടു. ഇടയ്ക്ക് ഉന്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ∙ ആവേശം വിതറി മുന്നണികളുടെ കലാശക്കൊട്ട്. കലാശക്കൊട്ട് കാണാൻ അണികളേക്കാൾ  കൂടുതൽ കാഴ്ച്ചക്കാരെത്തിയെന്നതാണ് പ്രത്യേകത. എടത്വ ടൗണിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂറിനു മുൻപു തന്നെ വാഹന പ്രചാരണം നിർത്തി ടൗണിൽ 3 മുന്നണികളും ഒത്തുകൂടി. വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് നന്നേ പ്രയാസപ്പെട്ടു. ഇടയ്ക്ക് ഉന്തും തള്ളും ഉണ്ടായത് സംഘർഷത്തിനിടയാക്കിയെങ്കിലും കേന്ദ്രസേനയുടെയും  എടത്വ പൊലീസിന്റെയും ഇടപെടലിൽ പ്രശ്നം പരിഹരിച്ചു. നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടുമെന്ന് അറിയാമായിരുന്നിട്ടും ഒരു വനിത പൊലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കോൺഗ്രസ് പ്രവർത്തകർ വെട്ടു തോടു പാലത്തിനു സമീപത്തുനിന്നും ജാഥയായി ടൗണിൽ എത്തിയപ്പോൾ എൽഡിഎഫ് പ്രവർത്തകർ കോളജ് ജംക്‌ഷനിൽ നിന്നും ജാഥയായിട്ടാണ് ടൗണിൽ എത്തിയത്. എൻഡിഎ പ്രവർത്തകരും ജാഥയായി എത്തുകയായിരുന്നു. 

ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ടി‍ജിൻ ജോസഫ്, ജെ.ടി. റാംസെ, റോയി ഊരാംവേലി, ടെഡി സക്കറിയ, അൽഫോൻസ് ആന്റണി, ബാബു സേവ്യർ, ആന്റണി കണ്ണംകുളം എന്നിവർ യുഡിഎഫ് മുന്നണിയെ നയിച്ചു. എൽഡിഎഫ് മുന്നണിയെ നയിച്ചത്  ലോക്കൽ സെക്രട്ടറി യു.വിപിൻ, റെജി പി. വർഗീസ്, കെ.എൽ.ബിന്ദു, ജെസ്റ്റിൻ, ജെഫിൻ സെബാസ്റ്റ്യൻ, എൻ.ഡി. ഉദയകുമാർ, ഐസക് രാജു എന്നിവരാണ്. എൻഡിഎ മുന്നണിയെ നയിച്ചത് ബിജെപി എടത്വ പഞ്ചായത്ത് ജനറൽ സെക്രട്ടറി മധു മംഗലപ്പള്ളി, കെ.ജി. പ്രസാദ്, അനിൽ മായാഭവനം, വിജയകുമാർ ചങ്ങങ്കരി എന്നിവരാണ്.

ADVERTISEMENT

 തലവടി പഞ്ചായത്തിൽ നടന്ന കലാശക്കൊട്ട് മൂന്നു മുന്നണികളും റാലികളും പ്രകടനങ്ങളും നടത്തി നീരേറ്റുപുറം ജംക്‌ഷനിൽ സംഗമിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ ബാബു വലിയവീടൻ, വർഗീസ് കോലത്തുപറമ്പിൽ, പ്രകാശ് പനവേലി, കെ.പി. കുഞ്ഞുമോൻ, വർഗീസ് നാൽപ്പത്തിയഞ്ചിൽ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. എൽഡിഎഫ് പ്രകടനത്തിന്  തിരഞ്ഞെടുപ്പു കമ്മിറ്റി നോർത്ത് മേഖല പ്രസിഡന്റ് ടി.എ. അശോകൻ, ലോക്കൽ സെക്രട്ടറി സി.കെ. രാജൻ, ജോജി വൈലപ്പള്ളി, ഇ.കെ. തങ്കപ്പൻ, സാറാമ്മ തങ്കപ്പൻ, ഗായത്രി ബി. നായർ, കെ.ആർ,പ്രസന്നൻ എന്നിവർ നേതൃത്വം നൽകി. എൻഡിഎ പ്രകടനത്തിന് തിരഞ്ഞെടുപ്പു കമ്മിറ്റി കുട്ടനാട് മണ്ഡലം സംയോജകൻ കെ. ബിജു, എം.എസ്. മധുസൂദനൻ, സന്തോഷ്, ഹരികുമാർ, ബിനു സുരേഷ് എന്നിവർ നേതൃത്വം നൽകി.