11 കെവി ലൈനിൽനിന്ന് ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചു; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു
ചേർത്തല ∙ 11 കെവി വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടി ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടർന്നു സമീപത്തെ വീട്ടിൽ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിന്ന ഒന്നര വയസ്സുകാരന്റെ കൈക്കു പൊള്ളലേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ്

ചേർത്തല ∙ 11 കെവി വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടി ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടർന്നു സമീപത്തെ വീട്ടിൽ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിന്ന ഒന്നര വയസ്സുകാരന്റെ കൈക്കു പൊള്ളലേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇൻസുലേറ്റർ പൊട്ടിയതിന്റെ 150 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന പലർക്കും ചെറുതായി ഷോക്കേറ്റു. വീട്ടിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു.
ചേർത്തല സബ് സ്റ്റേഷനിൽ നിന്നും അർത്തുങ്കൽ ഫീഡറിലേക്കുള്ള 11 കെവി വൈദ്യുത ലൈനിന്റെ ഇൻസുലേറ്റർ പൊട്ടിയാണു കടക്കരപ്പള്ളി പഞ്ചായത്ത് 9–ാംവാർഡ് കളത്തിൽ പറമ്പിൽ നദീർ മുഹമ്മദ്–റിസാന ദമ്പതികളുടെ മകൻ ഇഷാന്റെ ഇടതുകൈക്ക് പൊള്ളലേറ്റത്. 20ന് രാവിലെ 10.30നാണ് സംഭവം. വീടിന്റെ അടുക്കളവശത്തുള്ള ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു ഇഷാൻ. വീടിന്റെ മുറ്റത്തുനിൽക്കുകയായിരുന്നു റിസാനയ്ക്കും ഭർത്യമാതാവ് റഷീദയ്ക്കും ചെറുതായി ഷോക്കേറ്റു. റിസാന ഓടിയെത്തി കയ്യിൽ അടിച്ചതോടെയാണു ഇഷാൻ ഗ്രില്ലിലെ പിടിവിട്ടത്.
ലൈനിലൂടെ പ്രവഹിക്കുന്ന വൈദ്യുതി മറ്റു മാധ്യമങ്ങളിലേക്കു പ്രവേശിക്കുന്നതു തടയുന്നതു ഇൻസുലേറ്ററാണ്. ഇൻസുലേറ്റർ പൊട്ടിയപ്പോൾ ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചിരിക്കാമെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു. വൈദ്യുതി ഭൂമിയിലേക്കു പ്രവഹിച്ചാൽ ഉടൻ തന്നെ സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി നിലയ്ക്കും. സബ് സ്റ്റേഷൻ അധികൃതർ വീണ്ടും ലൈൻ ചാർജ് ചെയ്തെങ്കിലും ഇൻസുലേറ്റർ പൊട്ടിയതിനാൽ വീണ്ടും വൈദ്യുതി നിലച്ചു.
രണ്ടു തവണ ഇത് ആവർത്തിച്ചു. ഈ സമയത്തും ഭൂമിയിലൂടെ ചെറിയ വൈദ്യുത പ്രവാഹമുണ്ടായി സമീപത്തെ വീടുകളിൽ ചുമരിൽ ചാരി നിന്നവർക്കു ചെറുതായി ഷോക്കേറ്റതായി പറയുന്നുണ്ട്. ശരിയായ എർത്തിങ് നടത്തിയ വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. അതേ സമയം പരാതി പറഞ്ഞ് ഒരു മണിക്കൂറിലേറെ കഴിഞ്ഞാണു കെഎസ്ഇബി അധികൃതർ സഥലത്ത് എത്തിയതെന്നു നാട്ടുകാർ പരാതിപ്പെട്ടു.