ചാരുംമൂട് ∙ ‘സർവശക്തന്റെ കാരുണ്യത്താൽ നജീബ് വലിയ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ആധിയിലായിരുന്നു.’ കുവൈത്ത് മംഗഫിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ നിന്നു രക്ഷപ്പെട്ട താമരക്കുളം ഉണ്ടാന്റയ്യത്ത്‌വിള നജീബിന്റെ മാതാപിതാക്കളായ ജലാലുദ്ദീനും നസീമയും ഭാര്യ ഐഷയും പറയുന്നു. 9

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട് ∙ ‘സർവശക്തന്റെ കാരുണ്യത്താൽ നജീബ് വലിയ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ആധിയിലായിരുന്നു.’ കുവൈത്ത് മംഗഫിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ നിന്നു രക്ഷപ്പെട്ട താമരക്കുളം ഉണ്ടാന്റയ്യത്ത്‌വിള നജീബിന്റെ മാതാപിതാക്കളായ ജലാലുദ്ദീനും നസീമയും ഭാര്യ ഐഷയും പറയുന്നു. 9 മാസം മുൻപായിരുന്നു താമരക്കുളം സ്വദേശിനിയായ ഐഷയുമായുള്ള നജീബിന്റെ വിവാഹം. ആളിപ്പടരുന്ന തീയിൽ‍ നിന്ന് രക്ഷനേടാൻ നജീബ് മൂന്നാം നിലയിൽ നിന്ന് എടുത്തുചാടുകയായിരുന്നു.

എൻബിടിസി കമ്പനിയിലെ ഡ്രൈവറായിരുന്ന നജീബ് ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി ജനലിൽ കൂടി ചാടിയപ്പോൾ വലതുകാൽ ഒടിഞ്ഞ നജീബ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നജീബ് കഴിഞ്ഞദിവസം വീട്ടിൽ വിളിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. 4 വർഷമായി നജീബ് കുവൈത്തിലായിരുന്നു. തീപിടിത്തത്തിൽ മരിച്ച കൊല്ലം വയ്യാങ്കര ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഷെമീർ നജീബിന്റെ ഉറ്റ സുഹൃത്തായിരുന്നു. 

ADVERTISEMENT

പുലർച്ചെ നാലിനാണ് കേറ്ററിങ് ജീവനക്കാരനായ റിയാസ് മുറിയിൽ വന്ന് വാതിലിൽ മുട്ടി വിവരം പറയുന്നത്. അപ്പോൾ തന്നെ ആദ്യം വിളിച്ചത് ഷമീറിനെയായിരുന്നു. ഞാൻ ഒന്നാം നിലയിലും ഷമീർ രണ്ടാം നിലയിലുമായിരുന്നു. ഓടി നടന്ന് സമീപ മുറികളിലുള്ളവരെ വിവരം അറിയിച്ചു. അപ്പോഴേക്കും പുക വ്യാപിച്ചിരുന്നു. താഴേക്ക് ഇറങ്ങാൻ‍ പറ്റാതെ വന്നതോടെ ജനലിൽ കൂടി താഴേക്ക് ചാടുകയായിരുന്നു. ഫ്ലാറ്റിൽ വേർതിരിച്ചിരുന്ന കബോർഡുകൾ കത്താതെ പുകഞ്ഞ് നിന്നതിനാൽ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചത്. നജീബ് (പരുക്കുകളോടെ കുവൈത്തിലെ ക്യാംപിൽ കഴിയുന്നു)