ദേവാനന്ദിന്റെ ഒന്നാം റാങ്ക് നാടിന് ആനന്ദമായി
ആലപ്പുഴ∙ കീം പരീക്ഷയിൽ ഒന്നാം റാങ്ക് എന്ന സന്തോഷ വാർത്ത വരുമ്പോൾ പി.ദേവാനന്ദ് മാതാപിതാക്കളോടൊപ്പം ചങ്ങനാശേരിയിലായിരുന്നു. ജോലിയുടെയും കുട്ടികളുടെ പഠനത്തിന്റെയും സൗകര്യം നോക്കി ചങ്ങനാശേരിയിലാണു കുടുംബം താമസിക്കുന്നത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫിസറാണു പിതാവ്

ആലപ്പുഴ∙ കീം പരീക്ഷയിൽ ഒന്നാം റാങ്ക് എന്ന സന്തോഷ വാർത്ത വരുമ്പോൾ പി.ദേവാനന്ദ് മാതാപിതാക്കളോടൊപ്പം ചങ്ങനാശേരിയിലായിരുന്നു. ജോലിയുടെയും കുട്ടികളുടെ പഠനത്തിന്റെയും സൗകര്യം നോക്കി ചങ്ങനാശേരിയിലാണു കുടുംബം താമസിക്കുന്നത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫിസറാണു പിതാവ് പി.പത്മകുമാർ. പത്തനംതിട്ട തടിയൂർ എൻഎസ്എസ് എച്ച്എസ്എസിൽ അധ്യാപികയാണ് അമ്മ പി.ആർ.മഞ്ജു. അനുജൻ ദേവനാഥ് ചങ്ങനാശേരി പ്ലാസിഡ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും.
ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ വീട്ടിൽ ദേവാനന്ദും കുടുംബവും എത്തിയപ്പോൾ മാധ്യമപ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു. പിന്നാലെ ബ്രില്യന്റിലെയും പ്ലാസിഡിലെയും അധ്യാപകരുമെത്തി. പൂമാല അണിയിച്ചും കേക്ക് മുറിച്ചും അവർ സന്തോഷം പങ്കിട്ടു. മാതാപിതാക്കളും അമ്മൂമ്മ ശ്യാമളകുമാരിയും കെട്ടിപ്പിടിച്ചു മുത്തം വച്ച് റാങ്കുകാരനെ അനുമോദിച്ച് ആഹ്ലാദം പങ്കിട്ടു. ശ്യാമളകുമാരിയും ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. ആലപ്പുഴ ഓഫിസിൽ നിന്നാണു വിരമിച്ചത്.
മുൻപു റാങ്ക് നേടിയവരെല്ലാം പ്രചോദനമായിട്ടുണ്ടെന്നു ദേവാനന്ദ് പറഞ്ഞു. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയും വലുതായിരുന്നു. മകന്റെ അധ്വാനത്തിനു നല്ല ഫലം ലഭിച്ചെന്നു മാതാപിതാക്കൾ പറഞ്ഞു. പാഠ ഭാഗത്തിൽ സംശയമുണ്ടെങ്കിൽ ദൂരീകരിച്ചു കൊടുക്കും എന്നല്ലാതെ എന്നും മകന്റെ പഠനത്തിനു പിന്നാലെ കൂടിയിരുന്നില്ലെന്നു കെമിസ്ട്രി അധ്യാപികയായ അമ്മ മഞ്ജു പറഞ്ഞു.