ആലപ്പുഴ∙ ഈ വർഷം പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളിൽ വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. 2025 മാർച്ച് 31 വരെ പുതിയ പക്ഷികളെ വളർത്തുന്നതിനു നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുമെന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ‌ഉത്തരവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഈ വർഷം പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളിൽ വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. 2025 മാർച്ച് 31 വരെ പുതിയ പക്ഷികളെ വളർത്തുന്നതിനു നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുമെന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ‌ഉത്തരവു പുറത്തിറക്കിയിട്ടില്ല. സാധാരണ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കള്ളിങ്ങും അണുനശീകരണവും കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം മാത്രമേ വീണ്ടും പക്ഷികളെ വളർത്താൻ കേന്ദ്ര മൃഗസംരക്ഷണവകുപ്പ് അനുമതി നൽകൂ. ഇതുപ്രകാരം, ഏപ്രിൽ, മേയ് മാസങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പലയിടത്തും പുതിയ പക്ഷികളെ വളർത്താനാകും. എന്നാൽ

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിലും ഉടൻ പക്ഷികളെ വളർത്താൻ അനുവദിക്കരുതെന്നാണു പറയുന്നത്. ഇതുപ്രകാരം ഉത്തരവിറങ്ങാത്തതിനാൽ പക്ഷികളെ വളർത്തുന്നവർക്കെതിരെ നടപടിയെടുക്കാനും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കാകുന്നില്ല. പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കിയതിനുള്ള നഷ്ടപരിഹാരവും പക്ഷിവളർത്തൽ നിരോധിക്കുന്ന കാലയളവിലേക്കു കർഷകർക്കുള്ള ഉപജീവന പാക്കേജും നൽകാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാലാ‍ണ് ഉത്തരവിറക്കാത്തതെന്ന് ആക്ഷേപമുണ്ട്.

ADVERTISEMENT

ഓണത്തിനു മുൻപു നഷ്ടപരിഹാരം എത്തുമോ?
പക്ഷിപ്പനിയും ആഫ്രിക്കൻ പന്നിപ്പനിയും ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പക്ഷികളെയും മൃഗങ്ങളെയും നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരം ഓണത്തിനു മുൻപു ലഭിക്കുമോയെന്നതിൽ ആശങ്ക. വരുമാനം നിലച്ചതിനാൽ ഓണം ആഘോഷിക്കണമെങ്കിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നു കർഷകർ പറയുന്നു. എന്നാൽ നഷ്ടപരിഹാര ഇനത്തിൽ 2016 മുതലുള്ള വർഷങ്ങളിലെ കുടിശിക ആറു കോടിയോളം രൂപ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തിനു നൽകുന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനു പുറമേ ഇത്തവണത്തെ പക്ഷിപ്പനി നഷ്ടപരിഹാരത്തിനായി മാത്രം രണ്ടര കോടിയോളം രൂപ വേണം. ജില്ലയിൽ പക്ഷിപ്പനി ബാധിച്ചു ചത്തതും കള്ളിങ്ങിനു വിധേയമായതുമായ വളർത്തുപക്ഷികളുടെ നഷ്ടപരിഹാരത്തിനായി 2.19 കോടി രൂപ വേണമെന്നാണു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നു റിപ്പോർട്ട് നൽകിയത്.

‌കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെങ്കിലും 2023 വരെയുള്ള നഷ്ടപരിഹാരം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപസ് ഫണ്ടിൽ നിന്നു കർഷകർക്കു വിതരണം ചെയ്തിരുന്നു. ഇത്തരത്തിൽ ഈ വർഷത്തെ പക്ഷിപ്പനി നഷ്ടപരിഹാരം കൂടി നൽകാനുള്ള സാമ്പത്തിക ശേഷി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനില്ലെന്നാണ് അധികൃതർ പറയുന്നത്. നൽകാനുള്ള തുക ഉടൻ നൽകണമെന്നു കഴിഞ്ഞ ദിവസവും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനോടു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.