വിവാഹമോചനക്കേസ്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ആലപ്പുഴ∙ വിവാഹമോചനത്തിനുള്ള കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ഒളിഞ്ഞിരുന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡിൽ തൈപ്പറമ്പിൽ ജോൺ മാനുവൽ (41) ആണ് അറസ്റ്റിലായത്. കത്രിക കൊണ്ടുള്ള ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണു യുവതി രക്ഷപ്പെട്ടത്. നരഹത്യാ ശ്രമം

ആലപ്പുഴ∙ വിവാഹമോചനത്തിനുള്ള കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ഒളിഞ്ഞിരുന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡിൽ തൈപ്പറമ്പിൽ ജോൺ മാനുവൽ (41) ആണ് അറസ്റ്റിലായത്. കത്രിക കൊണ്ടുള്ള ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണു യുവതി രക്ഷപ്പെട്ടത്. നരഹത്യാ ശ്രമം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങുന്ന യുവതിയെ കാത്തു റെയിൽവേ സ്റ്റേഷനു സമീപമുള്ള ആർഎംഎസ് കൗണ്ടറിനു സമീപം പ്രതി ഒളിച്ചിരിക്കുകയായിരുന്നെന്നു സൗത്ത് പൊലീസ് അറിയിച്ചു. ഇവരെ പിന്തുടർന്നു കത്രിക കൊണ്ടു കുത്താൻ നോക്കിയെങ്കിലും കൈ തട്ടി മാറ്റി യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. പിന്നാലെ ഇയാളും ഓടിയെങ്കിലും കാൽ വഴുതി നിലത്തു വീണു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണു ജോൺ മാനുവലിനെ പിടികൂടിയത്.
പിരിഞ്ഞു താമസിക്കുന്ന ഇരുവരും തമ്മിൽ കുടുംബക്കോടതിയിൽ കേസ് ഉണ്ട്. ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നു പൊലീസ് പറഞ്ഞു. യുവതിയെ പിന്തുടർന്നു വധഭീഷണി നടത്തിയതിന് ഈ മാസം രണ്ടിന് ഇയാൾക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സൗത്ത് സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.