ആലപ്പുഴ ∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി ഭക്തിനിർഭരമായ ചടങ്ങുകളോടെ എസ്എൻഡിപി യോഗത്തിന്റെ ശാഖകളിൽ ശ്രീനാരായണ ഗുരുജയന്തി ആചരിച്ചു. പറവൂർ വടക്ക് ശാഖ 395ൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ് വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി ഭക്തിനിർഭരമായ ചടങ്ങുകളോടെ എസ്എൻഡിപി യോഗത്തിന്റെ ശാഖകളിൽ ശ്രീനാരായണ ഗുരുജയന്തി ആചരിച്ചു. പറവൂർ വടക്ക് ശാഖ 395ൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ് വിതരണം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശനും, നോട്ട്ബുക്ക് വിതരണം യൂണിയൻ കൗൺസിലർ കെ.ഭാസിയും നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടർ പ്രേംജി പ്രസംഗിച്ചു.

ഐക്യഭാരതം ശ്രീനാരായണ പ്രാർഥനാ സമിതി നവീകരിച്ച ഗുരുമന്ദിരത്തിന്റെയും ചതയ ദിനാഘോഷത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു.

ആലപ്പുഴ ∙ ഐക്യ ഭാരതം ശ്രീനാരായണ പ്രാർഥനാ സമിതി നവീകരിച്ച ഗുരുമന്ദിരം ഉദ്ഘാടനവും, ചതയ ദിനാഘോഷവും, പ്രതിഭകളെ ആദരിക്കലും നടത്തി. മന്ത്രി പി.പ്രസാദ് ഉദ്ഘാടനവും ചെയ്തു. പ്രാർഥന സമിതിയുടെ ആദ്യകാല പ്രവർത്തകരെ എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ഡി.മഹീന്ദ്രൻ അവാർഡ് നൽകി. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ അധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എംഎൽഎ പ്രസംഗിച്ചു.

പോള - ചാത്തനാട് ഗുരുദേവാദർശ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് കെ.ബി.സാധുജൻ പതാക ഉയർത്തുന്നു. പുഷ്പാർച്ചന, ഗുരുദേവകീർത്തനാലാപനം, ഭജന എന്നിവ നടന്നു.
ADVERTISEMENT

ആലപ്പുഴ ∙ പോള -ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചാരണ സംഘം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പ്രസിഡന്റ്‌ കെ.ബി.സാധുജൻ പതാക ഉയർത്തി. വനിത വിഭാഗം കൺവീനർ ബിന്ദു രാജേഷ്, ഭാസുര മധു എന്നിവർ ചേർന്നു ഭജന നടത്തി.

ആലപ്പുഴ ∙ വടക്കനാര്യാട് എസ്എൻഡിപി ശാഖാ നമ്പർ 5471 ൽ ഗുരുദേവ ജയന്തി സമ്മേളനം ആഘോഷിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, എൻജിനീയറിങ് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകി. റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.എസ്.പ്രസേനൻ അധ്യക്ഷത വഹിച്ചു. .

ADVERTISEMENT

ആലപ്പുഴ ∙ കിടങ്ങാംപറമ്പ് 12 എ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഗുരുഭാഗവത പാരായണം, വനിതാ സംഘത്തിന്റെയും, കുടുംബ യൂണിറ്റുകളുടെയും ഗുരുദേവ പ്രാർഥന, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, വയനാട് ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് ജാഥയും നടത്തി. യോഗം ബോർഡ് അംഗം കെ.പി.പരീക്ഷിത് ഉദ്ഘാടനം ചെയ്തു.

അമ്പലപ്പുഴ ∙ കാക്കാഴം നീർക്കുന്നംഎസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ  ഗുരുദേവ ജയന്തി ദിനത്തിൽ ശ്രീനാരായണ ധർമ പ്രബോധന സദസ്സ് നടത്തി. കോട്ടയം ശ്രീനാരായണ സേവ നികേതൻ ട്രസ്റ്റി ടി. എസ് രാജേന്ദ്രപ്രസാദ് പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ ശിവദാസൻ അധ്യക്ഷനായി. വനിതാ സംഘം അവതരിപ്പിച്ച തിരുവാതിരയും പ്രസാദ വിതരണവും നടന്നു.

ADVERTISEMENT

അമ്പലപ്പുഴ  ∙  ഗുരുദേവ ജയന്തി ദിനത്തിൽ കോമന 15,3715  എന്നീ  നമ്പർ  എസ്എൻഡിപി ശാഖകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും പായസ വിതരണവും നടത്തി. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.