തണ്ണീർമുക്കം ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. തണ്ണീർമുക്കം 8–ാം വാർഡിൽ പോഴിയംപറമ്പ് ക്ഷേത്രത്തിനു സമീപം വൈദ്യുതലൈൻ പൊട്ടി വീണു. തുരുത്തുമാലിൽ ജോസിന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് ഓടുകൾ തകർന്നു. പുലത്തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണീർമുക്കം ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. തണ്ണീർമുക്കം 8–ാം വാർഡിൽ പോഴിയംപറമ്പ് ക്ഷേത്രത്തിനു സമീപം വൈദ്യുതലൈൻ പൊട്ടി വീണു. തുരുത്തുമാലിൽ ജോസിന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് ഓടുകൾ തകർന്നു. പുലത്തറ ഗംഗാധരന്റെ ചാപ്രയ്ക്കു മുകളിൽ മരം കടപുഴകി വീണു, വെളിയിൽ അമ്മിണിയുടെ വീടിനു സമീപത്തെ മരം മറിഞ്ഞുവീണു.

കഞ്ഞിക്കുഴി പഞ്ചായത്ത് 10–ാം വാർഡ് കോലാട്ട്‌വെളി ദാസന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം മരം വീണു തകർന്നു. ഓടിട്ട മേൽക്കൂരയുടെ മുകളിലേക്കു മരം വീണപ്പോൾ ദാസനും കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചേർത്തല∙ ചേർത്തല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ രാവിലെ വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് 13 വീടുകൾ ഭാഗികമായി തകർന്നു. പള്ളിപ്പുറം, കഞ്ഞിക്കുഴി, തണ്ണീർമുക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. പച്ചക്കറി കൃഷിയിടങ്ങളിലും നാശമുണ്ടായിട്ടുണ്ട്. കാറ്റിൽ മരങ്ങൾ വൈദ്യുതലൈനിൽ വീണു വൈദ്യുതക്കാൽ ഒടിഞ്ഞും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ADVERTISEMENT

കലവൂർ ∙ ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ മരം വീണ് പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കലവൂർ, പ്രീതികുളങ്ങര, വളവനാട്, ആര്യാട്, മണ്ണഞ്ചേരി പ്രദേശങ്ങളിലാണ് വ്യാപകമായ നാശമുണ്ടായത്. പല സ്ഥലങ്ങളിലും വൈകിട്ടാണു വൈദ്യുതി പുനഃസ്ഥാപിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 8 വീടുകൾക്കു ഭാഗിക നാശമുണ്ടായി. ഒന്നാം വാർഡിൽ വീടിനു സമീപമുള്ള അടുക്കള ഷെഡ് മരം വീണു പൂർണമായും തകർന്നു. ആര്യാട് തെക്ക് വില്ലേജ് പരിധിയിലും മരം വീണു വീട് ഭാഗികമായി തകർന്നു.

തുറവൂർ∙ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നഷ്ടം. കുത്തിയതോട് വൈദ്യുതി സെക്‌ഷനു കീഴിൽ മരങ്ങൾ കടപുഴകി വീണ് 4 ഇടങ്ങളിലായി 12 വൈദ്യുതക്കാലുകൾ ഒടിഞ്ഞു. ദേശീയപാതയിൽ ആലയ്ക്കാപറമ്പിൽ പാതയിലേക്കു മരം വീണ് ഗതാഗത തടസ്സം നേരിട്ടു. ഈ സമയം പാതയിലൂടെ പോയ കാറിന് മുകളിലേക്കു മരത്തിന്റെ ചില്ലകൾ വീണെങ്കിലും കാറിനും യാത്രക്കാർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയും കെഎസ്ഇബി ജീവനക്കാരുമെത്തി മരം മുറിച്ചു മാറ്റി.

1-കാറ്റിൽ മരം വീണു തകർന്ന പള്ളിപ്പുറം പഞ്ചായത്ത് 12–ാം വാർഡിൽ വേലിക്കകത്ത് വി.ടി.സതീശന്റെ വീട്. 2-ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കണ്ണങ്കര തുരുത്തുമാലിൽ ജോസിന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ. 3-അരൂർ 17–ാം വാർഡ് പുറത്തുകാട് സലിമിന്റെ വീടിനു മുകളിൽ വീണ മരം വെട്ടിനീക്കുന്നു.
ADVERTISEMENT

ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ആലയ്ക്കാപറമ്പ്, കളരിക്കൽ, വളമംഗലം, കുത്തിയതോട് എന്നിവിടങ്ങളിലാണ് മരങ്ങൾ വൈദ്യുതക്കമ്പികൾക്കു മുകളിൽ വീണത്. അരൂരിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. അരൂർ 17–ാം വാർഡ് പുറത്തുകാട് സലീമിന്റെ വീടിന് മരം കടപുഴകി വീണു നാശമുണ്ടായി. അരൂർ പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ പെടുത്തി പണിത വീടാണിത്. അഗ്നി രക്ഷാസേന എത്തിയാണ് മരം മുറിച്ച് മാറ്റിയത്.