ദേശീയപാതകളിൽ വൈറ്റ് ടോപ്പിങ്; ആയുസ്സ് 25–30 വർഷം, വാഹനങ്ങളുടെ ഇന്ധനക്ഷമത കൂടും
ആലപ്പുഴ ∙ ദേശീയപാതകളിൽ വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇപ്പോൾ ഉപയോഗിക്കുന്ന ബിറ്റുമിൻ മിശ്രിതത്തെക്കാൾ ഈടുനിൽക്കുമെന്നതും ടാറിങ് സ്ഥിരമായി ഇളകുന്ന ഭാഗങ്ങളിലും ഉപയോഗിക്കാമെന്നതുമാണ് വൈറ്റ് ടോപ്പിങ് തിരഞ്ഞെടുക്കാൻ കാരണം. ടാർ മിശ്രിതത്തിന് പകരം പ്രത്യേക

ആലപ്പുഴ ∙ ദേശീയപാതകളിൽ വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇപ്പോൾ ഉപയോഗിക്കുന്ന ബിറ്റുമിൻ മിശ്രിതത്തെക്കാൾ ഈടുനിൽക്കുമെന്നതും ടാറിങ് സ്ഥിരമായി ഇളകുന്ന ഭാഗങ്ങളിലും ഉപയോഗിക്കാമെന്നതുമാണ് വൈറ്റ് ടോപ്പിങ് തിരഞ്ഞെടുക്കാൻ കാരണം.
ടാർ മിശ്രിതത്തിന് പകരം പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിച്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നതാണ് വൈറ്റ് ടോപ്പിങ്. 1– 1.25 മീറ്റർ സമചതുര ബ്ലോക്കുകളായാകും കോൺക്രീറ്റ് ചെയ്യുക. അതിനാൽ ഒരു ബ്ലോക്കിനുണ്ടാകുന്ന തകരാർ മറ്റൊന്നിനെ ബാധിക്കില്ല. അടുത്ത 20 വർഷത്തേക്കെങ്കിലും വീതി കൂട്ടാൻ സാധ്യതയില്ലാത്ത ദേശീയപാതകളിലാകും വൈറ്റ് ടോപ്പിങ് പരിഗണിക്കുക.
പുതിയ ബൈപാസ് വരുന്നതോടെ ദേശീയപാതയിൽ നിന്നു തരംതാഴ്ത്തി മറ്റ് ഏജൻസികൾക്കു കൈമാറുന്ന റോഡുകളിലും ദേശീയപാത അതോറിറ്റിയുടെ അവസാനഘട്ട അറ്റകുറ്റപ്പണിയായി വൈറ്റ് ടോപ്പിങ് ചെയ്യും. ദേശീയപാതകളിൽ ടോൾ ബൂത്തുകൾക്കു സമീപമാണ് വൈറ്റ് ടോപ്പിങ്ങും അതിനു സമാനമായ കോൺക്രീറ്റ് റോഡും നിർമിച്ചിട്ടുള്ളത്. ആലപ്പുഴ നഗരത്തിൽ പ്രധാന റോഡുകൾ വർഷങ്ങൾക്കു മുൻപേ വൈറ്റ് ടോപ്പിങ് ചെയ്തിരുന്നു.
വൈറ്റ് ടോപ്പിങ്ങിന്റെ ഗുണങ്ങൾ
∙ റോഡിന്റെ ആയുസ്സ് 25–30 വർഷം വരെ
∙ സ്ഥിരമായി വെള്ളക്കെട്ടും ഒഴുക്കും ഉള്ള സ്ഥലങ്ങളിലും കേടുകൂടാതെ നിലനിൽക്കും.
∙ ഇളം നിറമായതിനാൽ വാഹനയാത്രികർക്കു കൂടുതൽ കാഴ്ച ലഭിക്കും. അപകടങ്ങൾ കുറയും.
∙ വാഹനങ്ങളുടെ ഇന്ധനക്ഷമത കൂടും