ആലപ്പുഴ∙ മാലിന്യ നിർമാർജനത്തിൽ മറ്റു ഡിപ്പോകൾക്കു മാതൃകയാകാൻ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ. ‘മാലിന്യമുക്തം കെഎസ്ആർടിസി’ ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭ, എംഎൽഎ, എംപി എന്നിവരുടെ സഹകരണത്തോടെയാണു ഡിപ്പോയും പരിസരവും മാലിന്യമുക്തമാക്കുന്നത്. എച്ച്.സലാം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മാലിന്യ നിർമാർജനത്തിൽ മറ്റു ഡിപ്പോകൾക്കു മാതൃകയാകാൻ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ. ‘മാലിന്യമുക്തം കെഎസ്ആർടിസി’ ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭ, എംഎൽഎ, എംപി എന്നിവരുടെ സഹകരണത്തോടെയാണു ഡിപ്പോയും പരിസരവും മാലിന്യമുക്തമാക്കുന്നത്. എച്ച്.സലാം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം ഡിപ്പോയിലെ മാലിന്യം നീക്കം ചെയ്യാൻ ആരംഭിച്ചു. 

സംസ്ഥാനത്തു മാലിന്യ മുക്തമാക്കുന്ന ആദ്യ ഡിപ്പോയാകും ആലപ്പുഴ. ഇന്നലെ നഗരസഭയുടെ മണ്ണുമാന്തിയന്ത്രം എത്തിച്ചു ഡിപ്പോ വളപ്പിലെ മാലിന്യം നീക്കം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചു ശേഖരിച്ചു. ഇവ അടുത്ത ദിവസം നഗരസഭ നീക്കം ചെയ്യും. ജൈവ മാലിന്യം പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്താനാണു ശ്രമം. മാലിന്യം നീക്കി വൃത്തിയാക്കിയ സ്ഥലത്തു പച്ചക്കറിക്കൃഷി ചെയ്യുന്നതിനു ജീവനക്കാർ തയാറായിട്ടുണ്ട്. കൃഷി ചെയ്തു കഴിഞ്ഞുള്ള പ്രദേശം ഫീസ് ഈടാക്കി വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ നൽകാനും ഉദ്ദേശിക്കുന്നുണ്ട്.

ADVERTISEMENT

ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭ ഡിപ്പോയിൽ വിവിധയിടങ്ങളിൽ മാലിന്യ സംഭരണികൾ സ്ഥാപിക്കും. കുപ്പിയുടെ രൂപത്തിലാകും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സംഭരണി നിർമിക്കുക. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ഡിപ്പോ സന്ദർശിച്ചിരുന്നു.

ഡിപ്പോയുടെ പരിസരത്തു മാലിന്യം വലിച്ചെറിയരുതെന്നു സമീപത്തെ കടക്കാർക്കു നിർദേശം നൽകി. നേരത്തേ നോട്ടിസ് നൽകിയതിനു പുറമേയാണു കെഎസ്ആർടിസി ഉദ്യോഗസ്ഥർ നേരിട്ടെത്തി നിർദേശം നൽകിയത്. തുടർന്നും മാലിന്യം ഇടുന്നവർക്കെതിരെ പിഴ അടക്കം ശിക്ഷാനടപടികൾ ഉണ്ടാകും. മാലിന്യം വലിച്ചെറിയുന്നുണ്ടോയെന്നു പരിശോധിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആർടിസി ദിവസവും ചുമതലപ്പെടുത്തും. 

ADVERTISEMENT

സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നവീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നു തുക ആവശ്യപ്പെട്ടേക്കും. ഒക്ടോബർ രണ്ടിനു മുൻപു ഡിപ്പോ പരിസരം ശുചിയാക്കാൻ വിവിധ സംഘടനകളുമായി സഹകരിച്ചു മെഗാ ക്ലീനിങ്ങും നടത്തും. എടിഒ എ.അജിത്ത്, കോഓർഡിനേറ്റർ രഞ്ജിത്ത് എന്നിവരാണു ക്യാംപെയ്നിനു നേതൃത്വം നൽകുന്നത്.

ഹരിത ഓഫിസ്
ഡിപ്പോ ഹരിത ഓഫിസാക്കി മാറ്റാനും നിർദേശമുണ്ട്. അതിനായി ജീവനക്കാർ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതു സ്റ്റീൽ പാത്രങ്ങളിലേക്കു മാറ്റണം. ട്രേഡ് യൂണിയനുകളുടെ ബോർഡുകൾ ഡിജിറ്റൽ ബോർഡുകളാക്കി മാറ്റും. ഹരിത ചട്ടം പാലിച്ചു ഡിപ്പോ സൗന്ദര്യവൽക്കരണവും നടത്തും. വെള്ളക്കെട്ട് പരിഹരിക്കുന്നതിനു ഓട നിർമിക്കാനും ഡോർമട്രി, ശുചിമുറി സംവിധാനം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.

ADVERTISEMENT

വൃത്തിയാക്കാൻ രണ്ടുപേർ മാത്രം
ദിവസവും ആയിരത്തിലേറെ ബസുകളും 50,000ലേറെ യാത്രക്കാരും കടന്നു പോകുന്ന ആലപ്പുഴ ഡിപ്പോയും പരിസരവും വൃത്തിയാക്കാൻ രണ്ടു ശുചീകരണത്തൊഴിലാളികൾ മാത്രമാണുള്ളത്. ബസുകൾ വൃത്തിയാക്കാൻ 6 ജീവനക്കാരുമുണ്ട്. 450 ജീവനക്കാരുള്ള ഡിപ്പോയിൽ നിന്ന് 85 ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഓഫിസ് കെട്ടിടത്തിലെയും ബസുകൾ നിർത്തിയിടുന്ന സ്ഥലത്തെയും മാലിന്യം നീക്കം ചെയ്യാൻ കൂടുതൽ ജീവനക്കാരുണ്ടെങ്കിലേ കഴിയൂ.

English Summary:

In a collaborative effort with the Municipality, MLA, and MP, the Alappuzha KSRTC depot is undergoing a remarkable transformation into a garbage-free zone. The "Garbage Free KSRTC" campaign aims to establish this depot as a shining example for others to follow.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT