ആലപ്പുഴ∙ ജില്ലയിലെ ഗവ.സ്കൂൾ അധ്യാപകരുടെ നിയമന രേഖകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ ഇല്ലെന്നു തുറന്നു സമ്മതിച്ച് ഡിഡിഇ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഈ മറുപടി. സൂപ്രണ്ട് ഉൾപ്പെടെയുള്ള 7 ഉദ്യോഗസ്ഥർ ഓഫിസ് മുഴുവൻ തിരഞ്ഞെങ്കിലും 2001 മുതൽ 2011 വരെയുള്ള കാലയളവിൽ നിയമനം ലഭിച്ച ഹൈസ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ജില്ലയിലെ ഗവ.സ്കൂൾ അധ്യാപകരുടെ നിയമന രേഖകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ ഇല്ലെന്നു തുറന്നു സമ്മതിച്ച് ഡിഡിഇ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഈ മറുപടി. സൂപ്രണ്ട് ഉൾപ്പെടെയുള്ള 7 ഉദ്യോഗസ്ഥർ ഓഫിസ് മുഴുവൻ തിരഞ്ഞെങ്കിലും 2001 മുതൽ 2011 വരെയുള്ള കാലയളവിൽ നിയമനം ലഭിച്ച ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്ര അധ്യാപകരുടെ നിയമന രേഖകൾ ലഭിച്ചില്ലെന്നാണു മറുപടി.  

അധ്യാപകരുടെ നിയമന ശുപാർശ, നിയമന ഉത്തരവിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടപ്പോഴാണു കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മറുപടി. എന്നാൽ ഇതേ കാലയളവിൽ നിയമനം ലഭിച്ച അധ്യാപകരുടെ വിവരങ്ങൾ എഴുതി സൂക്ഷിച്ച റജിസ്റ്റർ ഡിഡിഇ ഓഫിസിൽ നിന്ന് വിവരാവകാശ കമ്മിഷനിൽ സമർപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

നേരത്തേ 2022ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും 2023ൽ പൊതുവിദ്യാഭ്യാസ വകുപ്പും പരിശോധന നടത്തിയപ്പോൾ ഓഫിസിൽ ഇല്ലെന്നു കണ്ടെത്തിയ റജിസ്റ്ററാണ് 2024ൽ ഡിഡിഇ ഓഫിസ് അധികൃതർ വിവരാവകാശ കമ്മിഷനിൽ സമർപ്പിച്ചത്. അതു കൊണ്ടുതന്നെ ഈ റജിസ്റ്റർ വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ റജിസ്റ്ററിൽ  രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട നിയമന ഉത്തരവുകൾ കാണാനില്ലെന്ന വിവരം കൂടി പുറത്തുവന്നതോടെ റജിസ്റ്ററിന്റെ ആധികാരികത സംബന്ധിച്ചു കൂടുതൽ സംശയമുയരുന്നു. 

ഇതേ ഓഫിസിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട റജിസ്റ്ററുകൾ കാണാനില്ലെന്നും നേരത്തേ വിവരാവകാശ മറുപടി ലഭിച്ചിരുന്നു. ഓരോ അധ്യയന വർഷത്തെയും പിഎസ്‌സി വഴിയുള്ള അധ്യാപക നിയമനം, അന്തർജില്ല സ്ഥലം മാറ്റം, തസ്തികമാറ്റം, സ്ഥാനക്കയറ്റം, ആശ്രിതനിയമനം എന്നിവ തരംതിരിച്ചു രേഖപ്പെടുത്തിയ കേഡർ സ്ട്രെങ്ത് റജിസ്റ്റർ കാണാനില്ലെന്നായിരുന്നു മറുപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനായി ഇത്തരം രേഖകൾ പൂഴ്ത്തുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.‌

English Summary:

The Deputy Director of Education in Alappuzha has admitted that the appointment records of government school teachers from 2001-2011 are missing. This revelation comes in response to an RTI request and raises suspicions about fabricated records and potential corruption in teacher appointments.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT