മത്സ്യയിനങ്ങൾ ഇരട്ടിയായി, ലഭ്യത കുറഞ്ഞു; ആറ്റുകൊഞ്ചിന്റെ തൂക്കം കുറയുന്നതിൽ ആശങ്ക
ആലപ്പുഴ∙ വേമ്പനാട്ട് കായലിൽ മത്സ്യ ഇനങ്ങളുടെ എണ്ണം വർധിച്ചതായി ഈ വർഷത്തെ വേമ്പനാട് ഫിഷ് കൗണ്ടിൽ കണ്ടെത്തി. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 41 ഇനം മത്സ്യങ്ങൾ കണ്ടെത്തിയ സ്ഥാനത്ത് ഇത്തവണ 85 ഇനം മത്സ്യങ്ങളെ കണ്ടെത്തി. ഇവയിൽ 71 ഇനം ചിറകുമത്സ്യങ്ങളും 11 ഇനം തോടുമത്സ്യങ്ങളുമുണ്ട്. അതേ സമയം

ആലപ്പുഴ∙ വേമ്പനാട്ട് കായലിൽ മത്സ്യ ഇനങ്ങളുടെ എണ്ണം വർധിച്ചതായി ഈ വർഷത്തെ വേമ്പനാട് ഫിഷ് കൗണ്ടിൽ കണ്ടെത്തി. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 41 ഇനം മത്സ്യങ്ങൾ കണ്ടെത്തിയ സ്ഥാനത്ത് ഇത്തവണ 85 ഇനം മത്സ്യങ്ങളെ കണ്ടെത്തി. ഇവയിൽ 71 ഇനം ചിറകുമത്സ്യങ്ങളും 11 ഇനം തോടുമത്സ്യങ്ങളുമുണ്ട്.
അതേ സമയം മത്സ്യലഭ്യതയിലും മത്സ്യങ്ങളുടെ തൂക്കത്തിലും കുറവുവന്നിട്ടുണ്ട്. 500–600 ഗ്രാം തൂക്കം ലഭിച്ചിരുന്ന ആറ്റുകൊഞ്ചിന്റെ ശരാശരി തൂക്കം 300 ഗ്രാമിലും കുറഞ്ഞു. കായൽ മലിനീകരണമാണു മത്സ്യങ്ങളുടെ തൂക്കവും ലഭ്യതയും കുറയുന്നതിന്റെ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. തൂക്കം കുറയുന്നതിന്റെ കാരണമറിയാൻ കൂടുതൽ ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശുപാർശ.
ആലപ്പുഴ ഫിനിഷിങ് പോയിന്റ് മുതൽ വട്ടക്കായൽ വരെയുള്ള പ്രദേശങ്ങളിൽ മത്സ്യവൈവിധ്യം കുറവാണ്. ഹൗസ്ബോട്ടിന്റെ സഞ്ചാരപാതയായതും മലിനീകരണവുമാണ് കാരണമെന്നാണു നിഗമനം.അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് കമ്യൂണിറ്റി എൻവയൺമെന്റൽ റിസർച് എന്നിവ സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ധനസഹായത്തോടെയാണു വേമ്പനാട്ട് കായലിലെ മത്സ്യങ്ങളുടെ കണക്കെടുപ്പായ ഫിഷ് കൗണ്ട് നടത്തിയത്.
കണക്കിൽ മുന്നിൽ അറിഞ്ഞിലും പരലും
കായലിൽ ശുദ്ധജലസാന്നിധ്യമുള്ള തെക്കൻ ഭാഗങ്ങളിൽ നദിമുഖത്തോടു ചേർന്ന് മത്സ്യവൈവിധ്യം കൂടുതലായുണ്ട്. അതേ സമയം ഉപ്പിന്റെ സാന്നിധ്യമില്ലാത്തതിനാൽ ഈ പ്രദേശങ്ങളിൽ വിപണിമൂല്യം കൂടുതലുള്ള ഓരുജലമത്സ്യങ്ങൾ കുറവാണ്. ഈ വർഷത്തെ കണക്കെടുപ്പിൽ ഏറ്റവും ഇനങ്ങൾ ലഭിച്ചത് അറിഞ്ഞിൽ, പരൽ മത്സ്യങ്ങളാണ്. കുട്ടനാട് ആർ ബ്ലോക്ക് പ്രദേശങ്ങളിൽ പുല്ലൻ ഇനത്തിൽപെട്ട മത്സ്യവും കൂടുതലായി കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ, ഗവേഷകർ, ഫിഷറീസ് വിദ്യാർഥികൾ എന്നിവരടങ്ങിയ നൂറോളം പേരുടെ സംഘമാണ് 3 ദിവസം നീണ്ട കണക്കെടുപ്പ് നടത്തിയത്. സമാപന ചടങ്ങ് ഡോ.പ്രിയദർശനൻ ധർമരാജൻ ഉദ്ഘാടനം ചെയ്തു.