ഡോ. വന്ദനാദാസിന്റെ ഓർമയ്ക്ക് തൃക്കുന്നപ്പുഴയിൽ ക്ലിനിക്; ഉദ്ഘാടനം 10ന് ഗവർണർ നിർവഹിക്കും
മുതുകുളം ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം

മുതുകുളം ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 4 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാംപ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ്ഗോപി നിർവഹിക്കും.
മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ രക്ഷിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും ക്ലിനിക് തുടങ്ങുന്നത്. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഒപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാൻ എത്തും. ലാബ്, ഫാർമസി സൗകര്യങ്ങളും ഉണ്ടാകും.