ആവേശം പകർന്ന് ആനപ്രമ്പാൽ ജലോത്സവം
എടത്വ ∙ ജലോത്സവ പ്രേമികളായ ആയിരക്കണക്കിനു കാണികൾക്ക് ആവേശം പകർന്ന് കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ റെന്നി കൊടുവശേരി ക്യാപ്റ്റനായ മണലി ജേതാവായി. കൊച്ചമ്മനം

എടത്വ ∙ ജലോത്സവ പ്രേമികളായ ആയിരക്കണക്കിനു കാണികൾക്ക് ആവേശം പകർന്ന് കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ റെന്നി കൊടുവശേരി ക്യാപ്റ്റനായ മണലി ജേതാവായി.കൊച്ചമ്മനം പൂന്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ അദ്വൈത് കൊല്ലശേരി ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനം നേടി. ആനപ്രമ്പാൽ ബോട്ട് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ മൂന്നാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ എം.ബി.സി മേൽപ്പാടം ക്ലബ് തുഴഞ്ഞ ഷീന റേച്ചൽ ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ജേതാവായി. കെ.ബി.സി ചമ്പക്കുളം തുഴഞ്ഞ രഞ്ജു വർഗീസ് ക്യാപ്റ്റനായ ഏബ്രഹാം മൂന്ന് തൈക്കൽ രണ്ടാം സ്ഥാനം നേടി. ഓടി വിഭാഗത്തിൽ ഇസബെല്ല സാറ ക്യാപ്റ്റനായ കുറുപ്പ് പറമ്പൻ ഒന്നും ടിബിസി കുട്ടനാട് തുഴഞ്ഞ വിഷ്ണു പ്രകാശ് ക്യാപ്റ്റനായ ഡാനിയേൽ രണ്ടും സ്ഥാനം നേടി.
പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരും വള്ളംകളി ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജുവും ഉദ്ഘാടനം ചെയ്തു. മനോജ് തുണ്ടിയിൽ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ തോമസുകുട്ടി ചാലുങ്കൽ മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിച്ചു. യുവ വ്യവസായി പ്രിനു ശാന്തപ്പൻ, യുവ കർഷക അവാർഡ് ജേതാവ് പീയൂഷ് പി. പ്രസന്നൻ എന്നിവരെ ആദരിച്ചു .
ജനപ്രതിനിധികളായ സുജി സന്തോഷ്, അജിത് പിഷാരത്ത്, ജോജി ജെ.വൈലപള്ളി, ബിനു സുരേഷ്, പ്രിയ അരുൺ, വിനോദ് മത്തായി, കൺവീനർ അരുൺ പുന്നശേരിൽ എന്നിവർ പ്രസംഗിച്ചു. എസ്.ഐ: രാജേഷ് ട്രോഫി വിതരണം ചെയ്തു. ജലോത്സവ സമിതി ഭാരവാഹികളായ സുനിൽ മൂലയിൽ, ,ജിനുകുമാർ ശാസ്‌താം പറമ്പ്, ഷാജി കറുകത്ര,മനോഹരൻ, കെ.വി. മോഹനൻ, വിജയകുമാർ, വിൽസൺ, സുകു എന്നിവർ നേതൃത്വം നൽകി.