മുതുകുളം ∙ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ ഇനി ഹാർബർ. ഡ്രജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായും നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ നാലാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ ഇനി ഹാർബർ. ഡ്രജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായും നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ നാലാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിലെ അധിക സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ സംസ്ഥാനത്തെ 23–ാമത്തെ ഹാർബറാക്കി പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.  16.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ പ്രധാനഭാഗവും പൂർത്തിയായി.

103 മീറ്റർ നീളത്തിലുള്ള വാർഫ്, ലേലഹാൾ, കവേഡ് ലോഡിങ് ഏരിയ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു. 12 ലോക്കൽ മുറികൾ, 12 കടമുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള നെറ്റ് മെൻഡിങ് ഷെഡ് എന്നിവയും വലിയഴീക്കൽ പൂർത്തീകരിച്ചിട്ടുണ്ട്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പണികൾ അന്തിമഘട്ടത്തിലെത്തുന്നതോടെ ഫിഷ് ലാൻഡിങ് സെന്ററിൽ നിന്ന് ഹാർബർ എന്ന പദവിയിലേക്ക് വലിയഴീക്കൽ പൂർണമായും മാറുമെന്ന് മന്ത്രി പറഞ്ഞു.  മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ ഡ്രജിങ്ങിന് 5.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വീണ്ടും മണ്ണ് അടിഞ്ഞുകൂടാതിരിക്കുന്നതിന് ഇടമുട്ട് നിർമാണവും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

കന്റീൻ, ഇന്റേണൽ റോഡ്, ചുറ്റുമതിൽ നിർമാണം എന്നിവയുടെ നിർമാണവും പുരോഗമിച്ചുവരികയാണ്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന 8 മത്സ്യഗ്രാമ പദ്ധതികളിൽ ഒന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലാണെന്നും എട്ട് കോടി രൂപയുടെ വികസനപദ്ധതികൾ ഇതോടനുബന്ധിച്ച് മൽസ്യമേഖലയിൽ ഇവിടെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സജീവൻ, പവനനാഥൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ.പി.വി.സന്തോഷ്, വാർഡ് അംഗം ലക്ഷ്മി രഞ്ജിത്ത്, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം.എ.മുഹമ്മദ് അൻസാരി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, നബാഡ് ജില്ലാ വികസന മാനേജർ പ്രേം കുമാർ, സൂപ്രണ്ടിങ് എൻജിനീയർ എം.ടി. രാജീവ് എന്നിവർ പങ്കെടുത്തു.

English Summary:

Valiazheekal Fish Landing Center has been officially upgraded to a harbor after significant infrastructure development. Kerala Fisheries Minister Saji Cheriyan inaugurated the new facilities and announced further funding for dredging and a breakwater.