സർക്കാർ ഫയലുകൾ പരിശോധിക്കാൻ പൊതുജനത്തിന് അവകാശമുണ്ട്: വിവരാവകാശ കമ്മിഷണർ
ആലപ്പുഴ∙ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് സർക്കാർ ഫയലുകൾ പരിശോധിക്കാനും പകർപ്പെടുക്കാനും അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽഹക്കിം. അത്തരം ഘട്ടത്തിൽ അവരെ തടയാൻ ഓഫിസർമാർക്ക് അധികാരമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. ആലപ്പുഴയിൽ ജില്ലാതല ക്യാംപ് സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സർക്കാർ ഓഫിസിലെ ഫയലുകൾ വകുപ്പു മേധാവികളും എജിയും പരിശോധിക്കുന്നതുപോലെ പൊതുജനത്തിന് പരിശോധിക്കാൻ അനുമതി നൽകിയതാണ് 2005 ലെ വിവരാവകാശ നിയമം. ഈ നിയമം രണ്ടു പതിറ്റാണ്ടുകൊണ്ട് രാജ്യത്ത് നിരവധി അഴിമതികൾ പുറത്തുകൊണ്ടുവരാനും പല അഴിമതികളും തടയാനും ഉപകരിച്ചിട്ടുണ്ട്. ജനാധിപത്വത്തിന്റെ അഞ്ചാമത്തെ സ്തംഭമായി ജനങ്ങളെ സ്ഥാപിച്ച വിപ്ലവമാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമായത്’– അദ്ദേഹം പറഞ്ഞു.
സിറ്റിങ്ങിൽ പരിഗണിച്ച 17 കേസുകളിൽ 11 എണ്ണം തീർപ്പാക്കി. അറിയിപ്പില്ലാതെ വ്യവസായ സ്ഥാപത്തിന്റെ വൈദ്യുതി വിച്ഛേദിക്കുകയും അതുസംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകൾ ഹാജരാക്കാതിരിക്കുകയും ചെയ്ത കായംകുളം കെഎസ്ഇബി ഓഫിസർമാർ ഒക്ടോബർ 30ന് ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരിൽ കാണണം.
ചെങ്ങന്നൂർ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇൻഫർമേഷൻ ഓഫിസറെ 20(1) നിയമപ്രകാരം ശിക്ഷിക്കാനായി കാരണം കാണിക്കൽ നോട്ടിസ് നൽകും. ചേർത്തല, ചെങ്ങനൂർ താലൂക്ക് ഓഫിസുകൾ, കലക്ടറേറ്റ് എന്നിവിടങ്ങിൽ നിന്ന് മൂന്ന് അപേക്ഷകർക്ക് ലഭിക്കാനുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 14 ദിവസം അനുവദിച്ചു. മൂന്ന് അപേക്ഷകർക്ക് വിവരം തൽക്ഷണം ലഭ്യമാക്കി.