ആലപ്പുഴ ∙ മലയാള മനോരമ നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ഇന്നു ജില്ലയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 10ന് മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ‍ നിന്നാണു ജില്ലയിലെ പ്രയാണത്തിന്റെ തുടക്കം. വിഖ്യാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മലയാള മനോരമ നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ഇന്നു ജില്ലയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 10ന് മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ‍ നിന്നാണു ജില്ലയിലെ പ്രയാണത്തിന്റെ തുടക്കം. വിഖ്യാത സാഹിത്യകാരൻ തകഴിയുടെ ചെറുമകനും എഴുത്തുകാരനും സിനിമ സംവിധായകനുമായ രാജ് നായർ ഉദ്ഘാടനം ചെയ്യും. സാംസ്കാരികോത്സവ വേദിയിൽ സ്ഥാപിക്കാനുള്ള അക്ഷരത്തിന്റെ ചെറു മാതൃക അദ്ദേഹം കൈമാറും. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സാഹിത്യ, സാംസ്കാരിക നായകരുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിക്കും. മാവേലിക്കര ഗവ. ടിടിഐയിലെയും പീറ്റ് മെമ്മോറിയൽ ട്രെയ്നിങ് കോളജിലെയും വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.

ഉച്ചയ്ക്കു 12ന് പ്രയാണം തകഴി സ്മാരകത്തിലെത്തും. മുൻ മന്ത്രിയും തകഴി സ്മാരകം ചെയർമാനുമായ ജി.സുധാകരൻ അക്ഷരം കൈമാറും. കവിത, കഥ എന്നിവയുടെ അവതരണവും നടക്കും.ഉച്ച കഴിഞ്ഞു 2.30ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെത്തും. സാഹിത്യകാരൻ കെ.എ.സെബാസ്റ്റ്യൻ അക്ഷരം കൈമാറും. വയലാർ ഗാനാഞ്ജലിയും കലാപരിപാടികളും ഉണ്ടായിരിക്കും.വൈകിട്ടു 4ന് കണ്ടമംഗലം ഇട്ടി അച്യുതൻ സ്മാരക ഗ്രന്ഥശാലയ്ക്കു സമീപം ശ്രീരാജരാജേശ്വരി ക്ഷേത്രമൈതാനത്ത് എത്തുമ്പോൾ ഗാനരചയിതാവ് രാജീവ് ആലുങ്കൽ അക്ഷരം കൈമാറും. കണ്ടമംഗലം ഹൈസ്കൂൾ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിക്കും.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Explore Alappuzha's vibrant cultural scene as the Horthus Literary and Cultural Festival tours the district, bringing together literary icons, artistic performances, and community engagement. Starting from Mavelikkara Rajaravivarma College of Fine Arts, this event promises to celebrate Kerala's rich literary heritage with events at key locations like Takazi Memorial and St. Michael's College.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT