തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവം കൊടിയേറി
തുറവൂർ∙ രാമനാമജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് കൊടിയേറി. ഇനി ഒൻപത് ദിനരാത്രങ്ങൾ കരപ്പുറം ഭക്തിയിലമരും. വ്രതാനുഷ്ഠാനങ്ങളോടെ വളമംഗലം കോങ്കേരിൽ കുടുംബ ക്ഷേത്രത്തിൽ നിന്നു തയാറാക്കിയ കൊടിക്കയറും വളമംഗലം കണ്ണുവള്ളി കുടുംബ ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കൂറ

തുറവൂർ∙ രാമനാമജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് കൊടിയേറി. ഇനി ഒൻപത് ദിനരാത്രങ്ങൾ കരപ്പുറം ഭക്തിയിലമരും. വ്രതാനുഷ്ഠാനങ്ങളോടെ വളമംഗലം കോങ്കേരിൽ കുടുംബ ക്ഷേത്രത്തിൽ നിന്നു തയാറാക്കിയ കൊടിക്കയറും വളമംഗലം കണ്ണുവള്ളി കുടുംബ ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കൂറ എഴുന്നള്ളത്തും വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കെത്തി.
തുടർന്ന് വടക്കേ ശ്രീകോവിലിനു മുന്നിലുള്ള സ്വർണ ധ്വജത്തിൽ പുതുമന ദാമോദരൻ നമ്പൂതിരിയുടെയും തെക്കേ ശ്രീകോവിലിനു മുന്നിലുള്ള സ്വർണ ധ്വജത്തിൽ പുതുമന ഹരിനാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ ഉത്സവം കൊടിയേറി. തുടർന്ന് കൊടിമരച്ചുവട്ടിൽ വിഭവ സമാഹരണവും നടന്നു.
ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനം നൽകാൻ ഭക്തർ കൊടിമരച്ചുവട്ടിൽ അരി,പലവ്യഞ്ജനം, പച്ചക്കറികൾ എന്നിവ സമർപ്പിക്കുന്ന ചടങ്ങാണിത്. ഉപദേശകസമിതി പ്രസിഡന്റ് രമാദേവി, സെക്രട്ടറി സന്തോഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കൊടിയേറ്റ് സദ്യയും ഉണ്ടായിരുന്നു.
കൊടിയേറ്റിനു മുൻപ് , സമുദായ മേലാഴ്മ സ്ഥാനം വഹിക്കുന്നവരെ വടക്കേ ഗോപുരത്തിന് മുന്നിൽ നിന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയിൽ ദേവസ്വം ബോർഡ് അധികൃതരും ഉപദേശക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. മേലാഴ്മ സ്ഥാനം വഹിക്കുന്ന പാഴൂർ വടക്കില്ലംമന നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ളവരെയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
ക്ഷേത്രത്തിൽ ഇന്ന്
തുറവൂർ രാഗേഷിന്റെ സോപാന സംഗീതം 7.00, തൈക്കാട്ടുശേരി മനു, പൂച്ചാക്കൽ ശ്രീനാഥ് എന്നിവരുടെ നാഗസ്വരം, ആദർശ് ആൻഡ് പാർട്ടിയുടെ പഞ്ചാരി മേളം 8.00, പാട്ടുകുളങ്ങര മഹാദേവി ഗ്രൂപ്പിന്റെയും തൃപ്പൂണിത്തുറ അർപ്പണ ഗ്രൂപ്പിന്റെയും തിരുവാതിരക്കളി 10.30, പട്ടണക്കാട് തിലകിന്റെ ദേവഗാനാമൃതം 3.00, ചന്തിരൂർ അയ്യപ്പ ജ്യോതിയുടെ തിരുവാതിരക്കളി 4.30, ശ്രീനന്ദ രാധേഷിന്റെ സോപാനസംഗീതം 5.00, കാഴ്ചശ്രീബലിക്ക് അഭിജിത്ത് ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം 5.00, തൃപ്പൂണിത്തുറ ഡോ.പത്മവർമയുടെ ചതുർവീണക്കച്ചേരി 6.30, ആലുവ നാട്യ വിദ്യാപീഠത്തിന്റെ കൂടിയാട്ടം 7.30, ചേർത്തല ദേവീകൃഷ്ണയുടെയും വിസ്മയ കലാക്ഷേത്രത്തിന്റെയും നൃത്തം 8.30.