മുല്ലയ്ക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് ഒൻപതാം ദിവസം
ആലപ്പുഴ ∙ നഗരമധ്യത്തിൽ മുല്ലയ്ക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് ഒൻപതാം ദിവസം. നാട്ടുകാരും, കൗൺസിലറും കഴിഞ്ഞ 8 ദിവസവും തുടർച്ചയായി ബന്ധപ്പെട്ടിട്ടും സാങ്കേതിക പ്രശ്നം പരിഹരിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിറ്റി തയാറായിട്ടില്ല. അമൃത് ലൈനിൽ വെള്ളം ഉണ്ടെങ്കിലും വീടുകളിൽ കണക്‌ഷൻ

ആലപ്പുഴ ∙ നഗരമധ്യത്തിൽ മുല്ലയ്ക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് ഒൻപതാം ദിവസം. നാട്ടുകാരും, കൗൺസിലറും കഴിഞ്ഞ 8 ദിവസവും തുടർച്ചയായി ബന്ധപ്പെട്ടിട്ടും സാങ്കേതിക പ്രശ്നം പരിഹരിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിറ്റി തയാറായിട്ടില്ല. അമൃത് ലൈനിൽ വെള്ളം ഉണ്ടെങ്കിലും വീടുകളിൽ കണക്‌ഷൻ നൽകാത്തതിനാൽ വീട്ടുകാർക്ക് ശേഖരിക്കാനും കഴിയുന്നില്ല.
പഴവങ്ങാടി പമ്പ് ഹൗസിൽ തകരാറായ വാൽവ് കഴിഞ്ഞ ആഴ്ച പരിഹരിച്ചു. അതോടെ പള്ളാത്തുരുത്തി, പാലസ്, മുല്ലയ്ക്കൽ, വഴിച്ചേരി, തിരുമല വാർഡുകളിൽ അതുവരെ ഉണ്ടായിരുന്ന ശുദ്ധജലക്ഷാമം ഭാഗികമായി തീർന്നതാണ്. പമ്പിങ് പൂർണ തോതിലാകുന്നതോടെ വാർഡുകളിൽ എല്ലായിടത്തും ജലം എത്തിച്ചേരും എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഇതിനിടെ മുല്ലയ്ക്കൽ പ്രദേശത്തേക്കു മാത്രമായി ജല വിതരണത്തിനു ഉപയോഗിച്ചിരുന്ന കുഴൽക്കിണറിന്റെ പ്രവർത്തനം തകരാറിലായി. അതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മറ്റേതെങ്കിലും വാൽവ് തിരിച്ച് മുല്ലയ്ക്കൽ ഭാഗത്തേക്ക് ജലവിതരണം ക്രമീകരിക്കാനും സാധിക്കുന്നില്ല. കുഴൽക്കിണറിന്റെ തകരാറ് ഏത് തരത്തിൽ ഉള്ളതാണെന്നും പറയുന്നില്ല.