വഴി ചോദിച്ചെത്തി വയോധികയെ കാറിൽ കയറ്റി ആഭരണക്കവർച്ച: മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
ചാരുംമൂട് ∙ വഴി ചോദിക്കാനെന്ന മട്ടിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. അടൂർ മങ്ങാട് സ്വദേശി സൻജിത്താണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. 76 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാൽ

ചാരുംമൂട് ∙ വഴി ചോദിക്കാനെന്ന മട്ടിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. അടൂർ മങ്ങാട് സ്വദേശി സൻജിത്താണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. 76 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാൽ പവൻ സ്വർണം പ്രതിയിൽനിന്നു പൊലീസ് കണ്ടെടുത്തു. കഴുത്തിൽ മുറിവേറ്റ നിലയിൽ വഴിവക്കിൽ കരഞ്ഞുകൊണ്ടിരുന്ന ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണു വണ്ടിക്കൂലി നൽകി വീട്ടിലെത്തിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നു കാറിന്റെ നമ്പർ ലഭിച്ച നൂറനാട് പൊലീസ് രാത്രിയോടെ അടൂർ മങ്ങാടുള്ള വീട്ടിൽനിന്നാണ് സൻജിത്തിനെ പിടികൂടിയത്.തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ 11.30ന് മാവേലിക്കര–പന്തളം റോഡിൽ ഇടപ്പോൺ ആറ്റുവ എ.വി മുക്കിലാണു സംഭവം. പന്തളത്തേക്കു പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു വയോധിക. സംഭവത്തെക്കുറിച്ച് ഇവർ പറയുന്നത്: മാങ്കാംകുഴി ഭാഗത്തു നിന്നു വന്ന കാറിൽ ഒരു യുവാവ് പന്തളത്തേക്കുള്ള വഴി ചോദിച്ചു.
കാറിനടുത്തെത്തി വഴി പറഞ്ഞുകൊടുത്തു. താനും പന്തളത്തേക്കാണെന്നു പറഞ്ഞപ്പോൾ യുവാവ് സ്നേഹപൂർവം കാറിൽ കയറ്റി, വീട്ടുകാര്യങ്ങളെല്ലാം തിരക്കിക്കൊണ്ടു വണ്ടി ഓടിച്ചു. പന്തളത്ത് എത്തുന്നതിനു മുൻപ് ചേരിക്കലേക്കുള്ള റോഡിൽ കുറച്ചു ദൂരം പോയി. ഇതിനിടെ യുവാവ് മുഖത്ത് എന്തോ സ്പ്രേ ചെയ്തു. നീറ്റൽ മൂലം കണ്ണു തുറക്കാനാകാതെ താൻ നിലവിളിച്ചപ്പോൾ കൊന്നു കളയുമെന്നു യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞു. കഴുത്തിൽ നിന്നു മൂന്നരപ്പവൻ മാലയും കയ്യിലെ മുക്കാൽ പവൻ വളയും ഇയാൾ ഊരിയെടുത്തു.
കമ്മൽ സ്വർണമല്ലെന്നു പറഞ്ഞതിനാൽ അത് എടുത്തില്ല. മാല പൊട്ടിച്ചെടുക്കുന്നതിനിടെ കഴുത്തിനു മുറിവേറ്റു. കുറച്ചു ദൂരം കൂടി പോയ ശേഷം കാർ നിർത്തി വഴിയിൽ തള്ളിയിറക്കി സ്ഥലംവിട്ടു. കരഞ്ഞുകൊണ്ടിരുന്നപ്പോൾ അതുവഴി വന്ന രണ്ടു തൊഴിലുറപ്പു തൊഴിലാളികളാണു ബസിൽ കയറ്റിവിട്ടതെന്നും വയോധിക പറഞ്ഞു. കംപ്യൂട്ടർ എൻജിനീയറായ സൻജിത്ത് കടം വീട്ടാനാണ് മോഷണം നടത്തിയതെന്നും വയോധികയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു ആഭരണങ്ങൾ കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു.