പൂച്ചാക്കൽ ∙ പള്ളിപ്പുറം ഇൻഫോ പാർക് – വയലാർ പാലം നിർമാണം ഉടൻ ഉണ്ടാകില്ലെന്നായതോടെ ജങ്കാർ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. പള്ളിപ്പുറം ഇൻഫോപാർക്കിനു പടിഞ്ഞാറ് തിരുനല്ലൂർ കടവിൽ തുടങ്ങി വയലാർ നാഗംകുളങ്ങര കടവിൽ എത്തിച്ചേരുന്ന പാലം നിർമാണം കിഫ്ബിയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ ∙ പള്ളിപ്പുറം ഇൻഫോ പാർക് – വയലാർ പാലം നിർമാണം ഉടൻ ഉണ്ടാകില്ലെന്നായതോടെ ജങ്കാർ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. പള്ളിപ്പുറം ഇൻഫോപാർക്കിനു പടിഞ്ഞാറ് തിരുനല്ലൂർ കടവിൽ തുടങ്ങി വയലാർ നാഗംകുളങ്ങര കടവിൽ എത്തിച്ചേരുന്ന പാലം നിർമാണം കിഫ്ബിയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ ചെയ്യുന്നതിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ 5 വർഷം മുൻപ് അനുവദിച്ചതാണ്. മണ്ണ് പരിശോധന, സ്ഥലം ഏറ്റെടുക്കൽ ചർച്ച, അതിർത്തി നിർണയം തുടങ്ങിയ പ്രാഥമിക നടപടികൾ നടന്നതാണ്. 

എന്നാൽ നിലവിൽ സംസ്ഥാനത്ത് കിഫ്ബി നടത്തുന്ന മുൻഗണനാ പദ്ധതി പട്ടികയിൽ ഇൻഫോപാർക് – വയലാർ പാലമില്ല. താൽക്കാലികമായി നീട്ടിവച്ചിരിക്കുകയോ, മരവിപ്പിച്ചിരിക്കുകയോ ആണ്. കൃത്യമായ കാരണങ്ങളോ, എത്രനാൾ നീളുമെന്നതോ വ്യക്തമല്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തിരുനല്ലൂർ ഭാഗത്ത് 137 സെന്റ് സ്ഥലവും നാഗംകുളങ്ങരയിൽ 186 സെന്റ് സ്ഥലവുമാണ് പാലം നിർമാണത്തിന് ഏറ്റെടുക്കേണ്ടത്. 650 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമുള്ള പാലമാണ് പദ്ധതിയിലുള്ളത്.

ADVERTISEMENT

പാലം നിർമാണം തുടങ്ങാൻ വൈകുമെന്നതിനാൽ ഫെറിയിൽ ജങ്കാറോ, ചങ്ങാടമോ സർവീസ് നടത്തണമെന്ന ആവശ്യമുണ്ട്. വയലാർ – പള്ളിപ്പുറം പഞ്ചായത്തുകൾ ചേർന്നാണു തീരുമാനം എടുക്കേണ്ടത്. നിലവിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടത്ത് വള്ളമാണുള്ളത്. ദേശീയപാത വയലാർ, ചേർത്തല ഭാഗങ്ങളിൽ നിന്നും പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വൈക്കം ഭാഗത്തേക്കും പോകാൻ എളുപ്പമുണ്ടാകും. പള്ളിപ്പുറം ഇൻഫോപാർക്, മലബാർ സിമന്റ് ഫാക്ടറി, കേന്ദ്ര ഉൗർജ പരിശീലന കേന്ദ്രം, മെഗാ ഫുഡ് പാർക്, വ്യവസായ വികസന കേന്ദ്രം തുടങ്ങിയവ പള്ളിപ്പുറത്തുണ്ട്. 

നേരത്തെ ഇവിടെ ചങ്ങാട സർവീസ് ഉണ്ടായിരുന്നതാണ്. അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ ഏറെ വാഹനങ്ങൾ അരൂക്കുറ്റി – ചേർത്തല റോഡിലൂടെ കടന്നു പോകുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്കും ഫെറിക്കു സമീപം നിർമാണം പൂർത്തിയാകുന്ന പള്ളിപ്പുറം വിളക്കുമരം പാലം പൂർത്തിയായി വാഹന സർവീസ് തുടങ്ങുമ്പോഴും ജങ്കാർ സർവീസ് ഉപകാരമാകുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

English Summary:

The proposed Pallippuram Info Park - Vayalar Bridge project in Kerala faces uncertainty, leading to a resurgence in demand for the traditional "Jankar" boat service. While preliminary steps for the bridge construction have been taken, the project's future remains unclear, prompting locals to advocate for the revival of "Jankar" boats as a reliable and sustainable transportation alternative.