സിൽവർലൈൻ: ഒഴിഞ്ഞെന്നു കരുതിയ ‘മഞ്ഞക്കുറ്റി’ ആശങ്ക തിരികെയെത്തി; അങ്കലാപ്പിൽ ജനം
ചെങ്ങന്നൂർ ∙ സിൽവർ ലൈൻ പദ്ധതിക്കു വ്യവസ്ഥകളോടെ അനുമതി നൽകാമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്ന മേഖലയിൽ വീണ്ടും സമരകാഹളം മുഴങ്ങുന്നു, ഒഴിഞ്ഞെന്നു കരുതിയ ആശങ്ക തിരികെയെത്തിയതിന്റെ അങ്കലാപ്പിലാണ് പ്രദേശവാസികൾ.നിർദിഷ്ട റെയിൽവേ
ചെങ്ങന്നൂർ ∙ സിൽവർ ലൈൻ പദ്ധതിക്കു വ്യവസ്ഥകളോടെ അനുമതി നൽകാമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്ന മേഖലയിൽ വീണ്ടും സമരകാഹളം മുഴങ്ങുന്നു, ഒഴിഞ്ഞെന്നു കരുതിയ ആശങ്ക തിരികെയെത്തിയതിന്റെ അങ്കലാപ്പിലാണ് പ്രദേശവാസികൾ.നിർദിഷ്ട റെയിൽവേ
ചെങ്ങന്നൂർ ∙ സിൽവർ ലൈൻ പദ്ധതിക്കു വ്യവസ്ഥകളോടെ അനുമതി നൽകാമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്ന മേഖലയിൽ വീണ്ടും സമരകാഹളം മുഴങ്ങുന്നു, ഒഴിഞ്ഞെന്നു കരുതിയ ആശങ്ക തിരികെയെത്തിയതിന്റെ അങ്കലാപ്പിലാണ് പ്രദേശവാസികൾ.നിർദിഷ്ട റെയിൽവേ
ചെങ്ങന്നൂർ ∙ സിൽവർ ലൈൻ പദ്ധതിക്കു വ്യവസ്ഥകളോടെ അനുമതി നൽകാമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്ന മേഖലയിൽ വീണ്ടും സമരകാഹളം മുഴങ്ങുന്നു, ഒഴിഞ്ഞെന്നു കരുതിയ ആശങ്ക തിരികെയെത്തിയതിന്റെ അങ്കലാപ്പിലാണ് പ്രദേശവാസികൾ. നിർദിഷ്ട റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മുളക്കുഴ വില്ലേജിലായിരുന്നു പദ്ധതിക്കെതിരെ സമരം ശക്തമായി നടന്നത്.
ഇവിടെ നാട്ടിയ മഞ്ഞക്കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു. കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയുടെ കൂരയ്ക്കു മുന്നിലെ അടുപ്പുകല്ലുകൾ നീക്കി മഞ്ഞക്കുറ്റിയിട്ടത് സംസ്ഥാനതലത്തിൽ ചർച്ചയായിരുന്നു. രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ കുറ്റി പിഴുതതും പിന്നീട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സിപിഎമ്മുകാർ കുറ്റി വീണ്ടും നാട്ടിയതും വാർത്തയായി. ഒടുവിൽ ഇതേ സ്ഥലത്തു കെ റെയിൽ സിൽവർലൈൻ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തങ്കമ്മയ്ക്കു വീടു നിർമിച്ചു നൽകിയതും ചരിത്രം.
ഇന്ന്
നിർദിഷ്ട റെയിൽപാതയുടെ അലൈൻമെന്റ് കടന്നു പോകുന്ന പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മുളക്കുഴ 2–ാം വാർഡിൽ വീടിന്റെയും അപ്പോസ്തലിക് ലിവിങ് ഫെയ്ത്ത് ചർച്ചിന്റെ അസംബ്ലി ഹാളിന്റെയും നിർമാണം നടന്നു വരുന്നു.സമരക്കാർക്കെതിരെയുള്ള കേസുകളിൽ ചിലത് അദാലത്ത് വഴി തീർപ്പായെങ്കിലും ബാക്കിയുള്ളവ നിലനിൽക്കുകയാണ്. പുതിയ സാഹചര്യത്തിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നു ജനകീയ സമരസമിതി നേതാവ് മധു ചെങ്ങന്നൂർ പറഞ്ഞു. സമരരംഗത്തു ശക്തമായിരുന്ന ബിജെപിയും മന്ത്രിയുടെ പ്രസ്താവനയോടെ പ്രതിരോധത്തിലായി. സമരം ചെയ്ത ബിജെപി നേതാക്കൾക്കെതിരെയും കേസുകൾ നിലവിലുണ്ട്.
സമരത്തിന്റെ നാൾവഴി
2022 മാർച്ച് 2 മുതലാണു ചെങ്ങന്നൂർ മേഖലയിൽ കെ റെയിൽ –സിൽവർ ലൈൻ പദ്ധതിക്ക് അടയാളക്കല്ലിടൽ തുടങ്ങിയത്. പുത്തൻകാവ് നീർവിളാകം തുലാക്കുഴി ഭാഗത്ത് തുടക്കമിട്ടു. തുടർന്നു മുളക്കുഴ ഊരിക്കടവ് ഭാഗത്ത് സംഘർഷമുണ്ടായി. ഹൃദ്രോഗിയെ പൊലീസ് കയ്യേറ്റം െചയ്തെന്നു പരാതി ഉയർന്നു. സമരക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ഉപരോധം നടത്തി.
എംപിയും സംഭവസ്ഥലത്തെത്തിയ കെറെയിൽ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ തർക്കമുണ്ടായി. എംപിക്കെതിരെ കേസെടുത്തു. അന്നത്തെ സിഐ ജോസ് മാത്യുവിനെതിരെ എംപി ലോക്സഭാ സ്പീക്കർക്കു പരാതി നൽകി.ഊരിക്കടവിനു തെക്കുഭാഗത്തായി പിന്നീട് കല്ലിടൽ. ഇവിടെയും സംഘർഷമുണ്ടായി. പിരളശേരി സ്കൂളിനു സമീപം കല്ലിടൽ നടക്കുന്നതിനിടെ സമരം രൂക്ഷമായി. വനിതാ നേതാവ് സിന്ധുവിനെ മാത്രം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത് വിവാദമായി. രണ്ടാം ദിനത്തിൽ ഇവർ ജാമ്യം നേടി ജയിലിൽ നിന്നു പുറത്തിറങ്ങി. മുളക്കുഴ വില്ലേജിൽ കല്ലിടൽ തുടർന്നു.
പിന്നീട് കൊഴുവല്ലൂരിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടർന്ന് കല്ലിടൽ അവസാനിപ്പിച്ചു മടങ്ങേണ്ടിവന്നു. പിറ്റേന്നും വൻ ജനക്കൂട്ടം സംഘടിച്ചെത്തി. പള്ളിയിൽ കൂട്ടമണി അടിച്ചതോടെ വിശ്വാസികളും തടിച്ചു കൂടി. ഇതിനു സമീപമാണ് കിഴക്കേമോടിയിൽ തങ്കമ്മയുടെ കൂരയ്ക്കു മുന്നിൽ അടുപ്പുകല്ലുകൾ ഇളക്കി കെ റെയിൽ കല്ലിട്ടത്.സമരനേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായി.
കൊഴൂവല്ലൂർ പൂതംകുന്ന് കോളനിയിൽ കല്ലിടാനെത്തിയ സംഘത്തെയും പൊലീസിനെയും തടയാൻ നാട്ടുകാർ വഴിയിൽ ടയർ കത്തിച്ചു പ്രതിരോധം തീർത്തു. സമരസമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ സമരപരിപാടികളും നടന്നു.മുളക്കുഴ പിരളശേരിയിൽ നിർദിഷ്ട സിൽവർലൈൻ പാതയ്ക്കു സമീപം അപ്പോസ്തലിക് ലിവിങ് ഫെയ്ത്ത് ചർച്ചിന്റെ കെട്ടിട നിർമാണം പുരോഗമിക്കുന്നു.