റോഡരികിൽ വീണു കിടക്കുന്ന യുവതി, സമീപത്തു കരഞ്ഞുകൊണ്ടു കുട്ടി; രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
മാവേലിക്കര ∙ റോഡരികിൽ വീണു കിടക്കുന്ന യുവതി, സമീപത്തു കരഞ്ഞുകൊണ്ടു നിൽക്കുന്ന ആൺകുട്ടി, ഈ കാഴ്ച കണ്ട സ്വകാര്യ ബസ് ഡ്രൈവറുടെ കാലുകൾ ബസിന്റെ ബ്രേക്കിൽ അമർന്നു, സ്വകാര്യബസ് ജീവനക്കാർ ട്രിപ് മുടക്കി യുവതിയെ ആശുപത്രിയിലെത്തിച്ചു. മണ്ണാറശാല–ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം എന്ന ബസിലെ ഡ്രൈവർ

മാവേലിക്കര ∙ റോഡരികിൽ വീണു കിടക്കുന്ന യുവതി, സമീപത്തു കരഞ്ഞുകൊണ്ടു നിൽക്കുന്ന ആൺകുട്ടി, ഈ കാഴ്ച കണ്ട സ്വകാര്യ ബസ് ഡ്രൈവറുടെ കാലുകൾ ബസിന്റെ ബ്രേക്കിൽ അമർന്നു, സ്വകാര്യബസ് ജീവനക്കാർ ട്രിപ് മുടക്കി യുവതിയെ ആശുപത്രിയിലെത്തിച്ചു.
മണ്ണാറശാല–ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം എന്ന ബസിലെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് അർഷാദ് മൻസിലിൽ അർഷാദ് (25), കണ്ടക്ടർ കായംകുളം നടയ്ക്കാവ് ബിന്ദു ഭവനം സുരേഷ്കുമാർ (38) എന്നിവരാണു യുവതിക്കു രക്ഷകരായത്.
കഴിഞ്ഞ ദിവസം വൈകിട്ടു കൊച്ചാലുംമൂട് ജംക്‌ഷനു സമീപമായിരുന്നു സംഭവം. അവസാന ട്രിപ് മണ്ണാറശാലയിലേക്കു പോകവെയാണു റോഡരികിൽ വീണു കിടക്കുന്ന യുവതിയെയും കരഞ്ഞു നിൽക്കുന്ന ആറു വയസ്സുകാനേയും കണ്ടത്. ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും ഓടിയെത്തി. കൈവശം ഉണ്ടായിരുന്ന കുപ്പി വെള്ളം യുവതിക്കു നൽകി.
അതുവഴി കടന്നു പോയ ചില വാഹനങ്ങൾക്കു കൈകാണിച്ചു എങ്കിലും നിർത്തിയില്ല. ബസിലെ വനിത യാത്രക്കാരുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി. തുടർന്നു ബസിൽ തന്നെ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇടയ്ക്ക് ഇറങ്ങേണ്ട യാത്രക്കാരും സഹകരിച്ചു.