ആലപ്പുഴ ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഗതാഗതം നിരോധിച്ചു. ∙ വെട്ടുകാട് ദേവാലയം തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രാദേശിക അവധി കാലാവസ്ഥ ∙ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ ആലപ്പുഴ, തൃശൂർ

ഇന്ന്
∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഗതാഗതം നിരോധിച്ചു.
∙ വെട്ടുകാട് ദേവാലയം തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രാദേശിക അവധി
കാലാവസ്ഥ
∙ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ തീരദേശവാസികളും മീൻപിടിത്ത തൊഴിലാളികളും ജാഗ്രത പാലിക്കണം
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
എസി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി റോഡ്) റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ 2 സ്പാനുകളുടെ എൻ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു രാത്രി ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെയാണു നിയന്ത്രണം.നിർമാണ സമയത്ത് ഇതുവഴി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ചങ്ങനാശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പൂപ്പള്ളി-ചമ്പക്കുളം എസ്എൻ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴി വരുന്ന വാഹനങ്ങൾ എസ്എൻ കവല–ചമ്പക്കുളം–പൂപ്പള്ളി വഴിയോ, അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം.
അഭിമുഖം നാളെ
ആലപ്പുഴ ∙ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അഭിമുഖം നാളെ (16) രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. രണ്ടു കമ്പനികളിലായി 30 ഒഴിവുണ്ട്. യോഗ്യത ഐടിഐ, ഡിപ്ലോമ (ടൂ വീലർ, ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് നിർബന്ധം), പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത 18– 35 പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാം. സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ 0477 2230624, 8304057735.
സീറ്റൊഴിവ്
മാവേലിക്കര ∙ നവോദയ വിദ്യാലയത്തിന്റെ 9,11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഈ മാസം 19 വരെ നീട്ടി.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ പാട്ടുകളം, ഔവർ, പൂങ്കാവ് ചർച്ച്, നവ സൂര്യ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ഡാറാസ് മിൽ, ഡച്ച് സ്ക്വയർ, ജൂബിലി, മെറ്റലയൻസ് വെള്ളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ കിടങ്ങാംപറമ്പ് പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ മുഹമ്മ സെക്‌ഷനിൽ തറമൂട് പ്രദേശത്ത് ഇന്ന് രാവിലെ 9 മുതൽ പകൽ ഒന്ന് വരെയും വീ വൺ ആശുപത്രി പരിധിയിൽ ഉച്ചയ്ക്കു ശേഷം 2 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ തറമൂട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെയും വീവൺ ട്രാൻസ്ഫോമറിന്റെ പരിധിയിൽ 2 മുതൽ വൈകിട്ട് 5.15 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കാപ്പിത്തോട്, നാലുപുരക്കൽ, വിയാനി ന്യു, എസ്എൻ കവല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ ∙ ശിവകുമാർ,പനയ്ക്കൽപാലം,മാളിയേക്കൽ, വളപ്പിൽ, കൃഷ്ണകല, സാറ ഐസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.