മുതുകുളം ∙ വീട്ടിൽ മൂന്നര വയസ്സുള്ള ചെറുമകനെയും കളിപ്പിച്ച് സരസ്വതി ഇരിക്കുമ്പോഴാണ് രാവിലെ പതിവില്ലാതെ അയൽക്കാർ വീട്ടിലേക്ക് എത്തിയത്. വന്നവരുടെ മുഖത്തെ ദുഃഖഭാവം കണ്ട് സരസ്വതി അമ്പരന്നു. ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് കണ്ണൂരിൽ അപകടത്തിൽ പെട്ടെന്ന വാർത്ത ടിവി ചാനലുകളിലൂടെ അറിഞ്ഞെന്നും മരുമകൾ അഞ്ജലിക്ക് പരുക്കു പറ്റി എന്നുമാണ് അയൽക്കാർ ആദ്യം പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നീട് അയൽക്കാരിൽ ഒരാളിൽ നിന്നാണ് മരുമകളുടെ മരണ വിവരം സരസ്വതി ഞെട്ടലോടെ കേട്ടത്. ചെറുമകനെ നെഞ്ചോട് ചേർത്ത് സരസ്വതി വാവിട്ടു കരഞ്ഞു. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും അപകട വിവരം അറിഞ്ഞത്. സരസ്വതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ, മക്കളായ ഉല്ലാസ്, ഹരികൃഷ്ണൻ എന്നിവരാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച അഞ്ജലി നാടകത്തിന് പോവാൻ യാത്ര ചോദിക്കുമ്പോൾ അത് മരുമകളുടെ അന്ത്യയാത്രയാകുമെന്ന് സരസ്വതി കരുതിയില്ല.

ADVERTISEMENT

അഞ്ജലിയുടെ ജീവിതത്തിനു തിരശീല വീണത് ജീവിക്കാൻ വേദികൾ തേടിയുള്ള ഓട്ടത്തിനിടെ 
മുതുകുളം  ∙ ഏറെ ഭാവിയുള്ള അഭിനേത്രിയെന്ന പ്രശംസകൾ ഏറ്റുവാങ്ങി പ്രതീക്ഷകളുടെ പുതിയ അരങ്ങിലേക്കു ചുവടുവയ്ക്കുമ്പോഴാണ് അഞ്ജലി വേദനിപ്പിക്കുന്ന ഓർമയാകുന്നത്. കണ്ണൂർ മലയാംപടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ അഞ്ജലി (32) വിട വാങ്ങുമ്പോൾ നാടക അരങ്ങിൽ നിന്നു ജീവിതപങ്കാളിയായ ഉല്ലാസും മൂന്നര വയസ്സ് മാത്രമുള്ള മകൻ ട്രോണും അതിന്റെ ആഘാതത്തിലാണ്.

മൊബൈൽ കടയിലെ ചെറിയ ജോലിയാണ് ഉല്ലാസിനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും ഉള്ളതിനാൽ വേദികളിൽ നിന്നു വേദികളിലേക്കുള്ള ഓട്ടത്തിനിടയിലാണ് അഞ്ജലിയുടെ ജീവിതത്തിനു തിരശീല വീണത്. 2018 ൽ കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയായിരുന്നു അഞ്ജലിയുടെ അരങ്ങേറ്റം. ഇതേ നാടകത്തിൽ ഉല്ലാസും അഭിനയിച്ചിരുന്നു. അവിടെവച്ചുള്ള പരിചയമാണ് ഉല്ലാസിന്റെയും കോന്നി സ്വദേശിനി അഞ്ജലിയുടെയും വിവാഹത്തിലേക്കെത്തിയത്. ഉല്ലാസിന്റെ പ്രോത്സാഹനത്തിൽ പിന്നീടും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് അഞ്ജലി  നാടകപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ADVERTISEMENT

സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഉല്ലാസ് അരങ്ങ് വിട്ട് ചെറിയ ജോലികളിലേക്കും പ്രവേശിച്ചു. അഞ്ജലി പിന്നീട് കൊല്ലം അസീസി നാടകട്രൂപ്പിൽ ചേർന്നു. അവിടെയും മികച്ച വേഷങ്ങൾ ചെയ്തു. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിലാണു പിന്നീടെത്തിയത്. ദേവ കമ്മ്യൂണിക്കേഷന്റെ ആറു വിരലുള്ള കുട്ടി, ചന്ദ്രികാ വസന്തം, വനിതാ മെസ് എന്നീ നാടകങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് അഞ്ജലി അവതരിപ്പിച്ചത്. വനിതാ മെസ് നാടകത്തിന്റെ അരങ്ങേറ്റം നവംബർ ഒന്നിന് ആയിരുന്നു. പ്രശംസ പിടിച്ചുപറ്റിയ ഈ നാടകം ആറ് വേദികൾ കളിച്ച് ഏഴാമത്തെ വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നാടക ട്രൂപ്പിന്റെ വാഹനം അപകടത്തിൽപെട്ടത്. ഒരു ദിവസം നാടകം കളിച്ചാൽ അഞ്ജലിക്ക് 1000–1300 രൂപയാണു പ്രതിഫലമായി കിട്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽ അതു വലിയ സഹായമല്ലെങ്കിലും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അഞ്ജലി നാടകരംഗത്തു  തുടരുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

English Summary:

This article mourns the tragic death of promising Kerala theatre actress Anjali, who died in a road accident in Kannur. The article highlights her journey in the theatre world, her dedication to her craft despite financial struggles, and the impact of her loss on her family and the theatre community.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT