കായംകുളം ∙ കെപിഎസി ഓഡിറ്റോറിയത്തിൽ അഞ്ജലിയും ജെസി മോഹനും ചമയങ്ങളില്ലാതെ കണ്ണടച്ചു കിടന്നപ്പോൾ അവർക്കൊപ്പം അരങ്ങു പങ്കിട്ടവർ കണ്ണീരോടെ വിട ചൊല്ലി. ജീവിക്കാൻ തുച്ഛവരുമാനം തേടിയുള്ള ഓട്ടത്തിനിടയിലാണ് ഇരുവരുടെയും വേർപാടെന്ന് ഓർത്തവരുടെയെല്ലാം നെഞ്ചുനീറി.നാടകയാത്രയ്ക്കിടെ കണ്ണൂർ കേളകത്തു വാൻ മറിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ കെപിഎസി ഓഡിറ്റോറിയത്തിൽ അഞ്ജലിയും ജെസി മോഹനും ചമയങ്ങളില്ലാതെ കണ്ണടച്ചു കിടന്നപ്പോൾ അവർക്കൊപ്പം അരങ്ങു പങ്കിട്ടവർ കണ്ണീരോടെ വിട ചൊല്ലി. ജീവിക്കാൻ   തുച്ഛവരുമാനം തേടിയുള്ള ഓട്ടത്തിനിടയിലാണ് ഇരുവരുടെയും വേർപാടെന്ന് ഓർത്തവരുടെയെല്ലാം നെഞ്ചുനീറി. നാടകയാത്രയ്ക്കിടെ കണ്ണൂർ കേളകത്തു വാൻ മറിഞ്ഞു മരിച്ച അഞ്ജലിയുടെയും ജെസിയുടെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ എട്ടോടെയാണു കെപിഎസിയിൽ എത്തിച്ചത്. നാടക സംഭാഷണങ്ങൾ മുഴങ്ങാറുള്ള ഓഡിറ്റോറിയത്തിൽ ഇന്നലെ വിലാപങ്ങളും നിശ്വാസങ്ങളുമാണ് ഉയർന്നത്.അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയവർക്ക്, യുവനടിയാണെങ്കിലും അഞ്ജലിയും പരിചിതയായിരുന്നു. കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയാണ് അഞ്ജലി പ്രഫഷനൽ നാടക അരങ്ങിലെത്തിയത്.

ഉല്ലാസുമായുള്ള വിവാഹത്തിലേക്കെത്തിയ പ്രണയത്തിനും ഇടമൊരുങ്ങിയത് ഇവിടെത്തന്നെ. ‘ഈഡിപ്പസ്’ അവതരിപ്പിച്ചിരുന്ന കാലത്ത് ഉല്ലാസും കെപിഎസിയുടെ ഭാഗമായിരുന്നു. 15 വയസ്സ് മുതൽ പ്രഫഷനൽ നാടകവേദിയുടെ ഭാഗമായ അഭിനേത്രി ജെസി മോഹനും ഭർത്താവ് പരേതനായ തേവലക്കര മോഹനനും നാടകവേദികൾക്കെല്ലാം സുപരിചിതരും.കെപിഎസിയിലെ പൊതുദർശനത്തിനു ശേഷം പതിനൊന്നോടെ അഞ്ജലിയുടെ മൃതദേഹം മുതുകുളത്തെ ഹരിശ്രീ ഭവനത്തിലെത്തിച്ചു.

ADVERTISEMENT

അഞ്ജലിയുടെ മാതാവ് ഉഷാകുമാരിയുടെയും ഭർതൃമാതാവ് സരസ്വതിയുടെയും കരച്ചിൽ പ്രിയപ്പെട്ടവരിലേക്കെല്ലാം വിലാപമായി പടർന്നു. മൃതദേഹത്തെ അനുഗമിച്ചെത്തിയ ഉല്ലാസും പിതാവ് ഉണ്ണികൃഷ്ണനും സഹോദരൻ ഹരികൃഷ്ണനും അഞ്ജലിയുടെ പിതാവ് ജനാർദനനും നിറകണ്ണുകളിൽ ദുഃഖം അടക്കിപ്പിടിച്ചു. ചുറ്റുമുള്ളവരുടെ കരച്ചിൽ കണ്ട് അഞ്ജലിയുടെ മകൻ മൂന്നര വയസ്സുകാരൻ ട്രോണും അമ്പരന്നു കരഞ്ഞു.  മുത്തശ്ശി സരസ്വതിയുടെ കയ്യിലിരുന്ന് അവൻ അമ്മയെ ഉമ്മവച്ചു. ആ കാഴ്ച ചുറ്റുമുള്ളവരുടെ സങ്കടം ഇരട്ടിപ്പിച്ചു. അഞ്ജലി നാടകത്തിനു പോകുമ്പോൾ സരസ്വതിയാണ് ട്രോണിനെ നോക്കുന്നത്. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാകും അഞ്ജലി തിരിച്ചെത്തുന്നത്. എങ്കിലും സരസ്വതിയോടൊപ്പം അവൻ പിണക്കമില്ലാതെ കഴിഞ്ഞിരുന്നു. അഞ്ജലിയുടെ സഹോദരി അശ്വതി അന്ത്യകർമങ്ങൾ നിർവഹിച്ചു. ജെസി മോഹന്റെ സംസ്കാരം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ നടത്തി.

മുതുകുളം∙വാഹനാപകടത്തിൽ മരിച്ച നാടക നടി മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ അഞ്ജലി ഉല്ലാസിന്റെ വീട്ടിലെത്തി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അന്ത്യോപചാരം അർപ്പിച്ചു.അഞ്ജലിയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അനുശോചിച്ചു.

English Summary:

This article mourns the tragic loss of Kerala theatre artists Anjali Ullas and Jessy Mohan, who died in a road accident. It details the emotional farewell at the KPSC Auditorium in Kayamkulam, the heart-wrenching scenes at Anjali's residence, and condolences from notable figures.