വെൺമണി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തിങ്ങിനിറഞ്ഞ് പ്ലാസ്റ്റിക്
ചെങ്ങന്നൂർ ∙ ഒരു കാലത്ത് കല്യാണമേളം ഉയർന്നു കേട്ടിരുന്ന വെൺമണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്നു നിറയെ പ്ലാസ്റ്റിക് മാലിന്യം, അതിഥികൾ ഇരിക്കേണ്ട കസേരകൾ എങ്ങോ മറഞ്ഞു, ഭക്ഷണം വേവേണ്ട പാചകപ്പുരയിലും പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ കാണാം. കസേരകളും മേശകളും ഉൾപ്പെടെ 2750 രൂപ മാത്രം വാടക ഈടാക്കി

ചെങ്ങന്നൂർ ∙ ഒരു കാലത്ത് കല്യാണമേളം ഉയർന്നു കേട്ടിരുന്ന വെൺമണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്നു നിറയെ പ്ലാസ്റ്റിക് മാലിന്യം, അതിഥികൾ ഇരിക്കേണ്ട കസേരകൾ എങ്ങോ മറഞ്ഞു, ഭക്ഷണം വേവേണ്ട പാചകപ്പുരയിലും പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ കാണാം. കസേരകളും മേശകളും ഉൾപ്പെടെ 2750 രൂപ മാത്രം വാടക ഈടാക്കി പൊതുജനങ്ങൾക്കു കല്യാണവും സമ്മേളനങ്ങളും നടത്താൻ നൽകിയിരുന്നതാണ് ഹാൾ. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രമായി മാറിയിട്ടു നാലു വർഷത്തോളമായി.
ഇതോടെ ഹാളിന്റെ ദുരവസ്ഥയ്ക്കും തുടക്കമായി. കസേരകളും മറ്റും നഷ്ടമായി. മാലിന്യം നിറച്ച ചാക്കുകൾ ഹാളിലെങ്ങും നിറഞ്ഞിരിക്കുകയാണ്. ഹാളിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ പലതു നടന്നെങ്കിലും പഞ്ചായത്ത് അധികൃതർക്ക്് അനക്കമില്ല. മാലിന്യം നീക്കം ചെയ്യുകയും അറ്റകുറ്റപ്പണി നടത്തി ഹാൾ പഴയതു പോലെ വാടകയ്ക്കു നൽകണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു വരെ പരാതികൾ അയച്ചു കാത്തിരിക്കുകയാണ് നാട്ടുകാർ.
നിലവിൽ ഹോമിയോ ഡിസ്പെൻസറിക്കു മുകളിൽ നടത്തുന്ന യോഗാ പരിശീലനം സ്ഥലപരിമിതി മൂലം ആഴ്ചയിൽ 3 ദിവസമാക്കി ചുരുക്കിയിരിക്കുകയാണ്. കമ്യൂണിറ്റി ഹാൾ ലഭ്യമാക്കിയാൽ ഇവിടേക്കു പരിശീലനം മാറ്റാൻ കഴിയും.
നാളെയും പ്രതിഷേധം
പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു കമ്യൂണിറ്റി ഹാൾ പരിസരത്ത് നാളെ 9.30ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേരും.