ആലപ്പുഴ ജില്ലയിൽ ഇന്ന് (24-11-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത ∙തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കാലാവസ്ഥ ∙ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത ∙തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കാലാവസ്ഥ ∙ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത ∙തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കാലാവസ്ഥ
∙ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത
∙തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്നത്തെ പരിപാടി
∙ കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ ദേവാലയം : വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് മുന്നോടിയായുള്ള തിരുക്കർമങ്ങൾ. ലദീഞ്ഞ്, കുർബാന, നൊവേന 5.30
∙ തണ്ണീർമുക്കം വെളിയമ്പ്ര പുതുക്കേരിൽ ഭാരതിയുടെ വസതി : എസ്എൻഡിപി 584–ാം നമ്പർ ശാഖയിലെ 2–ാം നമ്പർ ശ്രീനാരായണ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം 2.30
∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രം : ദേവീഭാഗവത നവാഹയജ്ഞം. മണിദീപപൂജ ആരംഭം 9.00, അവഭൃഥസ്നാന ഘോഷയാത്ര 12.00
∙ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം (പുത്തനമ്പലം) : മണ്ഡലവ്രത ഉത്സവം. ദീപാരാധന, ഭജന 6.30
∙ ചാരമംഗലം വിശ്വഗാജിമഠം കിഴക്കേ ഗുരുമന്ദിരം ധർമ ശാസ്താ ക്ഷേത്രം : മണ്ഡലവ്രത ഉത്സവം. ദീപാരാധന, ഭജന 6.30
∙ ചാരമംഗലം വിശ്വഗാജിമഠം കിഴക്കേ ഗുരുമന്ദിരം ദൈവദശക രചനാ ശതാബ്ദി സ്മാരക ഹാൾ : ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കിയുള്ള സാഹിത്യ മത്സരങ്ങൾ 9.00.
∙എൻഎസ്എസ് ചേർത്തല യൂണിയൻ ഹാൾ: എൻഎസ്എസ് ചേർത്തല താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം 10ന്
∙ ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം: എഎസ് കനാൽ ജനകീയ ശുചീകരണം ഉദ്ഘാടനം മന്ത്രി പി. പ്രസാദ് രാവിലെ 7ന്
∙കണിച്ചുകുളങ്ങര ദേവീക്ഷേത്രം: ദേവീഭാഗവത നവാഹ യജ്ഞം, അവഭൃഥസ്നാന ഘോഷയാത്ര 12ന്.
∙ കൂറ്റുവേലി തെക്കേ വല്യാടത്ത് കുടുംബക്ഷേത്രം: പ്രതിഷ്ഠാവാർഷികം 10ന്.
അറിയിപ്പുകൾ
ശുദ്ധജല വിതരണം തടസ്സപ്പെടും
ആലപ്പുഴ ∙ ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ കടപ്ര പമ്പ് ഹൗസിൽ മോട്ടർ മാറ്റി സ്ഥാപിക്കുന്നതിനാൽ 29നു രാവിലെ 10 മുതൽ രാത്രി 10 വരെ ആലപ്പുഴ നഗരസഭയിലും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി ആലപ്പുഴ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.