നവകേരള സദസ്സിൽ നൽകിയ പരാതി: രസീതു മാത്രം ബാക്കി; 6 വർഷമായിട്ടും പ്രളയ ദുരിതാശ്വാസം കിട്ടാതെ വയോധികൻ
എടത്വ ∙ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയതിനു ലഭിച്ച രസീതുമായി മോഹനന്റെ കാത്തിരിപ്പു തുടരുന്നു. ഉപജീവനത്തിനായി നിർമിച്ച കളിമൺ പാത്രങ്ങൾ, നിർമാണ ഉപകരണങ്ങൾ എന്നിവ 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ട മിത്രക്കരി വലിയ പറമ്പിൽ മോഹനൻ ആണ് വാർധക്യ സഹജമായ

എടത്വ ∙ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയതിനു ലഭിച്ച രസീതുമായി മോഹനന്റെ കാത്തിരിപ്പു തുടരുന്നു. ഉപജീവനത്തിനായി നിർമിച്ച കളിമൺ പാത്രങ്ങൾ, നിർമാണ ഉപകരണങ്ങൾ എന്നിവ 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ട മിത്രക്കരി വലിയ പറമ്പിൽ മോഹനൻ ആണ് വാർധക്യ സഹജമായ അസുഖങ്ങളാൽ കഴിയുമ്പോഴും സർക്കാരിൽ പ്രതീക്ഷ അർപ്പിച്ചു കഴിയുന്നത്. വിൽപനയ്ക്കായി സജ്ജമാക്കി വച്ച ഒരു ലക്ഷത്തിലധികം വില വരുന്ന കളിമൺ പാത്രങ്ങളും 50000 രൂപയോളം വില വരുന്ന നിർമാണ ഉപകരണങ്ങളും പ്രളയത്തിൽ നഷ്ടമായെന്നാണു മോഹനൻ പറയുന്നത്.
കളിമൺ പാത്രം നിർമിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് അടക്കം കയറിയിറങ്ങാത്ത വാതിലുകളില്ല. മൺപാത്ര നിർമാണത്തിനാവശ്യമായ ചെളി ഉൾപ്പെടെ അസംസ്കൃത സാധനങ്ങൾ ലഭിക്കാൻ പ്രയാസമായപ്പോൾ തീവില നൽകി വാങ്ങി ഉണ്ടാക്കിയ സാധനങ്ങളാണു പ്രളയത്തിൽ നശിച്ചത്. ചെളിയോടു മല്ലടിച്ച് ആസ്മ രോഗത്തിന് അടിമയായി. ഇപ്പോൾ തൊഴിൽ ചെയ്യാനും കഴിയുന്നില്ല. പ്രളയത്തിന് ശേഷം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവർ എത്തി നഷ്ടം തിട്ടപ്പെടുത്തുകയും ചെയ്തിരുന്നതായും 114000 രൂപയുടെ നഷ്ടം ഉദ്യോഗസ്ഥർ എത്തി കണക്കാക്കിയിരുന്നെന്നും മോഹനൻ പറയുന്നു.
പ്രളയത്തിന് ശേഷം ലക്ഷക്കണക്കിനു രൂപ സർക്കാർ പലർക്കും നഷ്ടപരിഹാരമായി നൽകി. അനർഹരായവ്‍ പോലും തുക കൈപ്പറ്റി എന്ന പരാതികൾ ഉണ്ടായിരിക്കെ ഒരു രൂപയുടെ സഹായംപോലും ജീവിതം വഴിമുട്ടിയ തനിക്കു ലഭിച്ചില്ലെന്നു മോഹനൻ പറയുന്നു. ഇതേ നവകേരള സദസ്സ് നെടുമുടിയിൽ എത്തിയപ്പോൾ പരാതി നൽകിയത്. പരാതിക്ക് രസീത് ലഭിച്ചതല്ലാതെ ഇന്നുവരെ വരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മോഹനൻ പറയുന്നു.
വാർധക്യം തളർത്തിയ അസ്വസ്ഥതകൾ മൂലവും രോഗങ്ങളാലും ഉപജീവനത്തിന് മാർഗമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ ജീവിതം തള്ളിനീക്കുകയാണ് ഈ വയോധികൻ. അവഗണന നേരിടുന്ന കളിമൺപാത്ര നിർമാണ മേഖലയിൽ എത്തുന്ന ഓരോ പൊതുപ്രവർത്തകരുടെ മുന്നിലും കൈകൂപ്പി മോഹനൻ ചോദിക്കുന്നത് ആനുകൂല്യം ലഭിക്കുമോ എന്നാണ്. പ്രളയം കഴിഞ്ഞ് 6 വർഷം പിന്നിട്ടിട്ടും ഇനിയും തന്റെ ജീവിതം അതിൽനിന്നു കരകയറാത്തതിന്റെ വേദനയിലാണ് മോഹനൻ.