തപാൽ അദാലത് 23ന് മാവേലിക്കര ∙ തപാൽ ഡിവിഷൻ പരിധിയിലെ ഇടപാടുകൾ സംബന്ധിച്ച തപാൽ അദാലത് 23നു 2നു തപാൽ സൂപ്രണ്ട് ഓഫിസിൽ നടക്കും. പരാതികൾ 20നു മുൻപായി രാജീനവ് ജെ.ചെറുകാട്, അസി.സൂപ്രണ്ട്, തപാൽ ഓഫിസ്, മാവേലിക്കര ഡിവിഷൻ–690101 എന്ന വിലാസത്തിൽ ലഭിക്കണം. ലേലം ക്വട്ടേഷൻ ചാരുംമൂട്∙ ചുനക്കര ഗവ. വിഎച്ച്എസ്എസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തപാൽ അദാലത് 23ന്
മാവേലിക്കര ∙ തപാൽ ഡിവിഷൻ പരിധിയിലെ ഇടപാടുകൾ സംബന്ധിച്ച തപാൽ അദാലത് 23നു 2നു തപാൽ സൂപ്രണ്ട് ഓഫിസിൽ നടക്കും. പരാതികൾ 20നു മുൻപായി രാജീനവ് ജെ.ചെറുകാട്, അസി.സൂപ്രണ്ട്, തപാൽ ഓഫിസ്, മാവേലിക്കര ഡിവിഷൻ–690101 എന്ന വിലാസത്തിൽ ലഭിക്കണം.

ലേലം ക്വട്ടേഷൻ
ചാരുംമൂട്∙ ചുനക്കര ഗവ. വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള അവകാശം പരസ്യ ലേല ക്വട്ടേഷൻ നടപടി ക്രമങ്ങളിലൂടെ നൽകുന്നു. 20ന് 11ന് സ്കൂളിലെ ഓഫിസിൽ വച്ച് നടക്കുന്ന ലേലം ക്വട്ടേഷനിൽ താൽപര്യമുള്ളവർക്ക് നിശ്ചിത തുക അടച്ച ശേഷം പങ്കെടുക്കാം. 

ADVERTISEMENT

ആരോഗ്യ പരിശോധനാ ക്യാംപ് 20 വരെ
ചെങ്ങന്നൂർ∙ ജില്ലയിലെ പ്രമുഖ ലബോറട്ടറി ശൃംഖലയായ മൈക്രോലാബ് ലബോറട്ടറീസ് ‘മനോരമ ആരോഗ്യം’ മാസികയുമായി സഹകരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യ പരിശോധനാ ക്യാംപ് 20 വരെ നീട്ടി. പ്രമേഹം, ഹൃദയം, കരൾ, വൃക്ക എന്നിവയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഈ ക്യാംപിൽ ബ്ലഡ് കാൻസർ സ്ക്രീനിങ്, തൈറോയ്‌ഡ് ഫങ്ഷൻ ടെസ്റ്റ്, HbA1c, കൊളസ്ട്രോൾ, കിഡ്‌നി- ലിവർ ഫങ്ഷൻ ടെസ്റ്റ്, കാൻസർ രോഗനിർണയത്തിൽ ഉൾപ്പെട്ട CEA/ PSA, കൂടാതെ വൈറ്റമിൻ D3 തുടങ്ങിയ 4000 രൂപ ചെലവ് വരുന്ന 40ൽ പരം പരിശോധനകളുള്ള എക്സിക്യൂട്ടീവ് പാക്കേജ് 1400 രൂപയ്ക്ക് ലഭിക്കും. മൈക്രോലാബിന്റെ ചെങ്ങന്നൂർ, മാവേലിക്കര, കല്ലിശ്ശേരി, ചെറിയനാട്, ചാരുംമൂട്, ചുനക്കര, കോട്ടമുക്ക്, നൂറനാട്, മാന്നാർ ശാഖകളിലാണ് ക്യാംപ് നടത്തുന്നത്.

ചെങ്ങന്നൂർ: 9400695227, 9961980006, മാവേലിക്കര: 9526417700, 9744057700, കല്ലിശ്ശേരി: 7306989192, 8891484350, ചെറിയനാട്: 9400322772, 9037428088, ചാരുംമൂട്: 9539359777, ചുനക്കര PHC സെന്റർ: 9539859777, ചുനക്കര കോട്ടമുക്ക്: 9539819777, നൂറനാട്: 9539549777, മാന്നാർ സ്റ്റോർ ജംക്‌ഷൻ: 9847663544, മാന്നാർ ടൗൺ: 9605590951.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
എടത്വ ∙ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ മദൻ ലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്രീജിത്ത്, സെക്രട്ടറി സാജു പത്രോസ്, കുഞ്ഞുമോൻ, അജയൻ, രഘു, സെറീന എന്നിവർ പ്രസംഗിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളജിൽ ഇന്നും നാളെയും കലാമത്സരങ്ങൾ നടക്കും.

ADVERTISEMENT

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പന്ത്രണ്ട് നോമ്പ് ഉത്സവം; നാളെ കൊടിയേറും
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോമ്പ് ഉത്സവത്തിനു നാളെ കൊടിയേറും. 17 മുതൽ 19 വരെ സർവൈശ്വര്യ സ്വസ്തി യജ്ഞം, 20ന് നാരീപൂജ, 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും 27ന് ആറാട്ടും മഞ്ഞൾ നീരാട്ടും നടക്കും. നാളെ രാവിലെ 6ന് 108 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തിനു ശേഷം 9ന് ആണ് കൊടിയേറ്റ്. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്.

ഇതിനു മുൻപായി കൊടിക്കയറും കൊടിയും നീരേറ്റുപുറം പത്താം നമ്പർ എസ്എൻഡിപി ശാഖ ഗുരുക്ഷേത്രത്തിൽ നിന്ന് എത്തിക്കും. 11.30ന് ഉച്ച പൂജയ്ക്കു ശേഷം പുഴുക്കു സദ്യ നടക്കും. 20ന് രാവിലെ 9ന് നാരീപൂജയും, സാംസ്കാരിക സമ്മേളനവും. സാമൂഹിക പ്രവർത്തക റാണി മോഹൻദാസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും 11ന് ശ്രീബലി, 11.30ന് ഉച്ചപൂജ,1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് തിരുവാതിര കളി, രാത്രി 7.30ന് കളമെഴുത്തും പാട്ടും എന്നിവ നടക്കും.

വൈദ്യുതി മുടക്കം
പുന്നപ്ര ∙ ഐഡി പ്ലോട്ട് ഫീഡർ സൗത്തിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.