വേലിയേറ്റം: കണ്ടങ്കരി ഇടക്കറുക നാലുനാൽപത് പാടശേഖരത്ത് മട വീണു
കുട്ടനാട് ∙ ശക്തമായ വേലിയേറ്റത്തിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ മട വീണു. വിത കഴിഞ്ഞ 40 ദിവസം പിന്നിട്ട നെൽച്ചെടികൾ പൂർണമായി വെള്ളത്തിലായി. ഇന്നലെ പുലർച്ചെ ഉണ്ടായ അതിശക്തമായ വേലിയേറ്റത്തെ തുടർന്നു പാടശേഖരത്തിന്റെ വടക്കേ ചിറയിൽ ആണു മട വീണത്. 425 ഏക്കർ

കുട്ടനാട് ∙ ശക്തമായ വേലിയേറ്റത്തിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ മട വീണു. വിത കഴിഞ്ഞ 40 ദിവസം പിന്നിട്ട നെൽച്ചെടികൾ പൂർണമായി വെള്ളത്തിലായി. ഇന്നലെ പുലർച്ചെ ഉണ്ടായ അതിശക്തമായ വേലിയേറ്റത്തെ തുടർന്നു പാടശേഖരത്തിന്റെ വടക്കേ ചിറയിൽ ആണു മട വീണത്. 425 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 218 കർഷകരാണ് ഉള്ളത്. പാടശേഖരത്തിന്റെ പുറംബണ്ടിലും മറ്റുമായി 350 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
കർഷകരും നാട്ടുകാരും ചേർന്നു മട തടയാനുള്ള ശ്രമങ്ങൾ തുടങ്ങി. മടവീഴ്ചയുണ്ടായ ഭാഗത്തു ജെസിബിയുടെ സഹായത്തോടെ തെങ്ങിൻ കുറ്റി ഉറപ്പിച്ചു കമുക് ഉപയോഗിച്ചു മല്ലു വച്ചുകെട്ടിയ ശേഷം പടുത ഉപയോഗിച്ചു വെള്ളം കയറ്റം ഒരുവിധം തടഞ്ഞ് ആണു മട കുത്താനുള്ള ജോലികൾ ആരംഭിച്ചത്. വെള്ളത്തിന്റെ സമ്മർദത്തിൽ പടുത തകർന്നു പോകാതിരിക്കാൻ ചാക്കിൽ മണ്ണു നിറച്ചു മടയിൽ ഇറക്കി കൊണ്ടിരിക്കുകയാണ്. പാടശേഖരത്തിലെ 7 മോട്ടറുകൾ പ്രവർത്തിപ്പിച്ചു വെള്ളം വറ്റിക്കാൻ ആരംഭിച്ചു. വേഗത്തിൽ വെള്ളം വറ്റിച്ചു കൃഷി സംരക്ഷിക്കാൻ പുറത്തു നിന്നു പമ്പ് സെറ്റുകൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സ്ഥിരമായി 2 കൃഷി ചെയ്തിരുന്ന പാടത്ത് 2018 മുതൽ രണ്ടാംകൃഷി ഇറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രളയശേഷം പുറംബണ്ടിലെ മണ്ണു ഒലിച്ചു പോയതിനാൽ കൽക്കെട്ട് പല സ്ഥലത്തു തള്ളിപ്പോയ നിലയിലാണ്. തകർന്ന കൽക്കെട്ടുകൾ അറ്റകുറ്റപ്പണി നടത്താനോ 7 മോട്ടർ തറയുള്ള പാടശേഖരത്തിൽ ഒരു പമ്പ് സെറ്റോ മറ്റ് ആനുകൂല്യങ്ങളോ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല.
നഷ്ടം സർക്കാർ ഏറ്റെടുക്കണം: കൊടിക്കുന്നിൽ
കുട്ടനാട് ∙ മടവീഴ്ച മൂലം കുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന വലിയ സാമ്പത്തിക നഷ്ടം സംസ്ഥാന സർക്കാർ അടിയന്തരമായി ഏറ്റെടുക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. തീവ്രമായ നാശനഷ്ടങ്ങൾ സംഭവിച്ച ഈ മേഖലകളിലെ കർഷകർ സർക്കാരിന്റെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ്. കുട്ടനാട്ടിലെ കർഷകരുടെ വരുമാനം നിലനിർത്തുന്നതിനും അവരുടെ ജീവിക്കാനുള്ള ഉറപ്പുകൾ സംരക്ഷിക്കുന്നതിനും ത്വരിത നടപടികൾ സ്വീകരിക്കണം. ചമ്പക്കുളം കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത്, രാമങ്കരി പറക്കുടി എന്നീ പാടശേഖരങ്ങളിൽ വിത ഇറക്കിയ ശേഷം മട വീണതിനാൽ കർഷകർക്കു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് എംപി ചൂണ്ടിക്കാട്ടി.
ബണ്ടിന്റെ പ്രവർത്തനം കുറ്റമറ്റതാക്കണം: നെൽക്കർഷക സമിതി
കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർന്നും ഇതുപോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ടെന്നു നെൽക്കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ഓരോ വർഷവും 120 ലോഡ് (3 കോടി രൂപയുടെ) നെല്ലുൽപാദനം നടക്കുന്ന പാടത്താണു മട വീണത്. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ വരുന്ന ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ടു കർഷകർക്കു മട കുത്താൻ വേണ്ട സഹായം ചെയ്തു കൊടുക്കണം.
മട കുത്തിയതിനുശേഷം വെള്ളം വറ്റിക്കാൻ പമ്പ് സെറ്റുകൾ ക്രമീകരിച്ചു നൽകാൻ കൃഷിവകുപ്പ് തയാറാകണം. കൃഷി മന്ത്രിയും ജില്ലാ ഭരണകൂടവും എംഎൽഎയും മട വീണ പാടശേഖരം സന്ദർശിച്ചു കർഷകർക്ക് വേണ്ട സഹായങ്ങളും ആത്മവിശ്വാസവും പകർന്നു നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സമിതിയുടെ പ്രതിനിധികളായ ലാലിച്ചൻ പള്ളിവാതുക്കൽ, ജോമോൻ, ആന്റപ്പൻ, ഷാജി മുടന്താഞ്ഞിലി, സോണിച്ചൻ പുളിങ്കുന്ന് എന്നിവർ മട വീണ പാടശേഖരം സന്ദർശിച്ചു.