എവിടെ നമ്മുടെ നടപ്പാതകൾ ? റോഡരിക് കയ്യേറി വഴിയോരക്കച്ചവടം വ്യാപകം; കാൽനടയാത്ര ദുരിതം
റോഡരികുകൾ നടക്കാനുള്ളതല്ല, വിൽക്കാനുള്ളതാണ് എന്നായിരിക്കുന്നു പ്രധാന ജംക്‌ഷനുകളിലെ അവസ്ഥ. നടപ്പാത നിർമിച്ചു കൈവരിയും സ്ഥാപിച്ചാലും അവിടെ കാൽനടക്കാർക്ക് അവകാശമില്ല. റോഡരികിൽ എളിയ തോതിൽ തുടങ്ങുന്ന ഒരു കട ആഴ്ചകൾക്കകം മെല്ലെ നടപ്പാതയും കവർന്നു വളരുന്നതു കാണാം. പിന്നെയാർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.

റോഡരികുകൾ നടക്കാനുള്ളതല്ല, വിൽക്കാനുള്ളതാണ് എന്നായിരിക്കുന്നു പ്രധാന ജംക്‌ഷനുകളിലെ അവസ്ഥ. നടപ്പാത നിർമിച്ചു കൈവരിയും സ്ഥാപിച്ചാലും അവിടെ കാൽനടക്കാർക്ക് അവകാശമില്ല. റോഡരികിൽ എളിയ തോതിൽ തുടങ്ങുന്ന ഒരു കട ആഴ്ചകൾക്കകം മെല്ലെ നടപ്പാതയും കവർന്നു വളരുന്നതു കാണാം. പിന്നെയാർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. നടക്കണമെങ്കിൽ വേറെ വഴി നോക്കണം. വഴി മുടക്കുക മാത്രമല്ല, അപകടത്തിലേക്കു തള്ളിവിടുക കൂടി ചെയ്യും ഈ കയ്യേറ്റങ്ങൾ.
ചേർത്തല
നഗരത്തിൽ പകലും രാത്രിയും നടപ്പാത ഒഴിവില്ല. പകൽ പലതരം കച്ചവടക്കാർ. രാത്രി തട്ടുകടകൾ കൂടി അണിനിരക്കും. കഴിഞ്ഞദിവസം നഗരസഭാ അധികൃതർ ഒഴിപ്പിച്ചെങ്കിലും പലയിടത്തും പൂർവസ്ഥിതി പ്രാപിച്ചു. പ്രധാന റോഡുകളുടെ വശങ്ങളിൽ പകൽ മുഴുവൻ പാർക്ക് ചെയ്യുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ നടക്കാനല്ല, അപകടം നടക്കാനാണു സൗകര്യം കൂടുതൽ.
കായംകുളം
പ്രധാന കേന്ദ്രങ്ങളിലെല്ലാം നടപ്പാത കയ്യേറ്റമുണ്ടെങ്കിലും നഗരസഭ ഗൗനിക്കുന്നില്ല. കെപി റോഡിൽ പൊലീസ് സ്റ്റേഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെ നടപ്പാത ഉൾപ്പെടെ കവർന്നിട്ടുണ്ട്. ടിബി റോഡിൽ നഗരസഭാ ഓഫിസിനടുത്തും ബോയ്സ് സ്കൂളിനു കിഴക്കും സഞ്ചാരം തടസ്സപ്പെടും. കോടതി റോഡിന്റെ ഒരു വശം മുഴുവൻ കച്ചവട മേഖലയായി. ലിങ്ക് റോഡിലും നടക്കാൻ ഇടമില്ലാത്ത അവസ്ഥയായി.
മാവേലിക്കര
ചിലയിടങ്ങളിൽ ടാർ ഭാഗം തൊട്ടു നിൽക്കുന്നു വഴിയോരക്കച്ചവടം. വണ്ടി വന്നാൽ കാൽനടക്കാർക്ക് ഒതുങ്ങി നിൽക്കാൻ പോലും ഇടമില്ല. മിച്ചൽ ജംക്‌ഷനു വടക്ക്, പുതിയകാവ് ജംക്‌ഷനു കിഴക്ക്, തഴക്കര പാലത്തിനു സമീപം, കെഎസ്ഇബി ഓഫിസിനടുത്ത്, മിനി സിവിൽ സ്റ്റേഷനു മുന്നിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഈ ഞെരുക്കം കാണാം. കടകളിൽ എത്തുന്നവർ റോഡിൽ തന്നെ വാഹനം നിർത്തുമ്പോൾ കെണി പൂർണമാകും. ഒഴിപ്പിക്കലിനു നഗരസഭ തീരുമാനമെടുത്തെങ്കിലും അതു നിരത്തിലിറങ്ങിയിട്ടില്ല.
ഹരിപ്പാട്
ദേശീയപാത വികസനത്തിന്റെ കുരുക്കിനൊപ്പം വഴിയോര കച്ചവടങ്ങളും കൂടിയായപ്പോൾ കാൽനടക്കാർ പുറമ്പോക്കിലായി. ഓണക്കാലത്ത് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും വീണ്ടും പലതും മുളച്ചു വന്നു. അനധികൃത കടകൾ ഒഴിപ്പിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു തീരുമാനിച്ചു വീണ്ടും ചില കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. പക്ഷേ, കാര്യമായ ഫലമില്ല.
ചെങ്ങന്നൂർ
എംകെ റോഡിൽ റെയിൽവേ സ്റ്റേഷൻ മുതൽ വെള്ളാവൂർ ജംക്‌ഷൻ വരെയും മാർക്കറ്റ് റോഡിലും നടപ്പാതയുടെ മിക്ക ഭാഗവും കയ്യേറിയിട്ടുണ്ട്. ശബരിമല തീർഥാടന കാലത്തു വഴിയോരക്കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ റോഡും നടപ്പാതയും കയ്യേറുന്നു. മുൻപു കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവമുണ്ടായ നഗരമാണിത്. മാർക്കറ്റ് റോഡിൽ കടകളിലെ സാധനങ്ങൾ നടപ്പാതയിൽ നിരത്തുന്നതും കാൽനടക്കാരുടെ വഴിമുടക്കുന്നു.
ആലപ്പുഴ
ഇടമില്ലായ്മയിൽ ശ്വാസംമുട്ടുന്ന ആലപ്പുഴ നഗരത്തെ കൂടുതൽ ഞെരുക്കുന്ന അനധികൃത കച്ചവടങ്ങൾ എല്ലായിടത്തുമുണ്ട്. ജില്ലാ കോടതി പാലം മുതൽ കൈചൂണ്ടിമുക്കു വരെയും ന്യൂബസാർ ജംക്‌ഷൻ മുതൽ എസ്പി ഓഫിസ് വരെയുള്ള കനാലിന്റെ കരയിലും മുല്ലയ്ക്കലിലും ഇരുമ്പുപാലം മുതൽ കല്ലുപാലം വരെയും ബീച്ചിലുമൊക്കെ അനധികൃത കച്ചവടങ്ങൾ യാത്രയ്ക്ക് ഇടങ്കോലിടുന്നു. തട്ടുകടക്കാരും മറ്റും ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി കസേരയും മേശയും നിരത്തുന്നുണ്ട്. വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ച് ഇവർക്കു സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തും സത്രം കോംപ്ലക്സിലും ജില്ലാ സഹകരണ ബാങ്കിന് എതിർവശത്തും ഇടം നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.