ലോറി ഇടിച്ച് അരയ്ക്കു മുകളിലേക്കുള്ള ഭാഗം ബാരിയറിന് താഴേക്ക് തൂങ്ങിക്കിടന്നു; ആലപ്പുഴ ബൈപാസിൽ സംഭവിച്ചത്
ആലപ്പുഴ ∙ ബൈപാസ് മേൽപാലത്തിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ വൈദ്യുതത്തൂണിനും സുരക്ഷാ മതിലിനും (ബാരിയർ) ഇടയിൽ കുടുങ്ങി. തലയ്ക്കു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കാട്ടൂർ വലിയതയ്യിൽ നെവിൻ ഡൊമിനിക്കിനെ (54) പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.45ന് ആയിരുന്നു അപകടം. 20 അടി താഴ്ചയിലുള്ള റോഡിലേക്ക് വീഴാതെ തലനാരിഴയ്ക്കാണ് നെവിൻ രക്ഷപ്പെട്ടത്. കളർകോട് നിന്നു കൊമ്മാടി ഭാഗത്തേക്ക് പോകുകയായിരുന്നു നെവിൻ. മാളികമുക്ക് എത്തുന്നതിനു മുൻപ് മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറി നെവിന്റെ ബൈക്കിനു പിന്നിലിടിച്ചു. നെവിൻ തെറിച്ചു വീണത് വൈദ്യുതത്തൂണിനും പാലത്തിലെ സുരക്ഷാ മതിലിനും ഇടയിലാണ്.
നെവിന്റെ അരയ്ക്കു മുകളിലേക്കുള്ള ഭാഗം സുരക്ഷാ മതിലിനു താഴേക്ക് തൂങ്ങിക്കിടന്നു. ഹെൽമറ്റും മൊബൈൽ ഫോണും രക്തത്തുള്ളികളും ബൈപാസിനു താഴെ ബീച്ചിനു സമീപത്തെ റോഡിലേക്ക് വീഴുന്നത് ശ്രദ്ധയിൽപെട്ടവർ ഒച്ചവച്ച് ആളെക്കൂട്ടി. വീണാൽ രക്ഷപ്പെടുത്താൻ കൈകൾ കോർത്ത് കുറച്ചാളുകൾ താഴെനിൽക്കുകയും ചെയ്തു.
അപകടം നടന്നതു കണ്ട് പിന്നിൽ ബൈക്കിലെത്തിയവർ ഉടൻ നെവിനെ രക്ഷപ്പെടുത്തി തൊട്ടുപിന്നാലെ എത്തിയ ആംബുലൻസിൽ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലയ്ക്കും നടുവിനും വാരിയെല്ലിനും പരുക്കേറ്റ നെവിനെ പിന്നീട് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടവിവരമറിഞ്ഞ് സൗത്ത് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു. സൗത്ത് പൊലീസ് കേസെടുത്തു.