അമ്പലപ്പുഴ അന്നദാനം; വഴിപാട് പതിവു തെറ്റാതെ വാവരുടെ പ്രതിനിധികളെത്തി
അമ്പലപ്പുഴ ∙ ശബരിമല തീർഥാടകർക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ട സംഘം നടത്തുന്ന അന്നദാനം വഴിപാടിൽ വാവരുടെ പ്രതിനിധിയായ എരുമേലി താഴത്ത് വീട്ടിൽ കുടുംബം പതിവു തെറ്റിക്കാതെ പങ്കാളികളായി. അന്നദാനത്തിന്റെ മുപ്പതാം നാളായ ഇന്നലെ താഴത്ത് വീട്ടിൽ കുടുംബം ക്ഷേത്ര സന്നിധിയിലെ

അമ്പലപ്പുഴ ∙ ശബരിമല തീർഥാടകർക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ട സംഘം നടത്തുന്ന അന്നദാനം വഴിപാടിൽ വാവരുടെ പ്രതിനിധിയായ എരുമേലി താഴത്ത് വീട്ടിൽ കുടുംബം പതിവു തെറ്റിക്കാതെ പങ്കാളികളായി. അന്നദാനത്തിന്റെ മുപ്പതാം നാളായ ഇന്നലെ താഴത്ത് വീട്ടിൽ കുടുംബം ക്ഷേത്ര സന്നിധിയിലെ അന്നദാനപ്പുരയിലെത്തി ഉച്ചഭക്ഷണം തീർഥാടകർക്ക് വിളമ്പി നൽകിയതിനു പുറമേ അവരോടൊപ്പം കഴിക്കുകയും ചെയ്തു.
എരുമേലിയിൽ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിൽ വാവർ പ്രതിനിധിയായി പങ്കെടുക്കുന്നത് എരുമേലി താഴത്ത് വീട്ടിൽ കുടുംബമാണ്. എരുമേലിയിലെ മതസൗഹാർദം പോലെ തന്നെ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി ഈ കുടുംബം നടത്തുന്ന അന്നദാനം വഴിപാടും മതസൗഹാർദത്തിന്റെ പ്രതീകമാണ്. എരുമേലി വാവർ പള്ളി വകയായും ക്ഷേത്രത്തിൽ ഒരു ദിവസത്തെ അന്നദാനം കഴിഞ്ഞ ദിവസം നടന്നു. മുൻ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മുന്നോട്ടു വച്ച നിർദേശം ഉൾക്കൊണ്ടാണ് കുടുംബവും വാവർ പള്ളി ജമാ അത്തുകാരും മണ്ഡല കാലത്ത് ക്ഷേത്രത്തിലെ രണ്ടു ദിവസത്തെ അന്നദാനം പതിവാക്കിയത്.
സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, പേട്ട സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, ജോ. സെക്രട്ടറി വിജയ് മോഹൻ, ആർ. മധു വേലംപറമ്പ്, വിനോദ്കുമാർ എന്നിവർ വാവർ സംഘത്തെ സ്വീകരിച്ചു. നിലവിളക്കിനു മുന്നിൽ ഇലയിട്ട് വിഭവങ്ങൾ വിളമ്പി കുടുംബം സജീവമായി പങ്കെടുത്തു.
വാവർ പ്രതിനിധി ടി.എച്ച്. ആസാദ് കളത്തിൽ ചന്ദ്രശേഖരൻ നായരുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി.എച്ച്.രാജൻ, ടി.എച്ച്. ഹബീബ്, അൽ അമീൻ, ഷാഹിദ, ആബിദ്, റെജി ബേക്കർ ഷുമയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേവന്റെ നിത്യ നിവേദ്യമായ പാൽപായസവും വാങ്ങിയാണ് സംഘം മടങ്ങിയത്. എരുമേലി പേട്ടതുള്ളലിന് തലേ ദിവസം അമ്പലപ്പുഴ സംഘം ഭാരവാഹികളും താഴത്ത് വീട്ടിൽ സൗഹൃദ സന്ദർശനം നടത്തുന്നതു പതിവാണ്.