ഉളവയ്പ് കായൽ കാർണിവലിന് ഒരുക്കം തുടങ്ങി
പൂച്ചാക്കൽ ∙ ഉളവയ്പ് കായൽ കാർണിവലിന്റെ ഒരുക്കങ്ങൾ കായലോരത്തു തുടങ്ങി. 31ന് രാത്രി കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കലാണ് ഇവിടത്തെ പ്രധാന ആഘോഷം. കാർണിവലിന്റെ 10–ാം വർഷത്തോട് അനുബന്ധിച്ച് ‘കായൽ 10’ എന്ന പേരിൽ അനുബന്ധ പരിപാടികളും ഗ്രാമീണരായ സംഘാടകർ ഒരുക്കുന്നുണ്ട്. 35 അടി നീളവും 6 അടി

പൂച്ചാക്കൽ ∙ ഉളവയ്പ് കായൽ കാർണിവലിന്റെ ഒരുക്കങ്ങൾ കായലോരത്തു തുടങ്ങി. 31ന് രാത്രി കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കലാണ് ഇവിടത്തെ പ്രധാന ആഘോഷം. കാർണിവലിന്റെ 10–ാം വർഷത്തോട് അനുബന്ധിച്ച് ‘കായൽ 10’ എന്ന പേരിൽ അനുബന്ധ പരിപാടികളും ഗ്രാമീണരായ സംഘാടകർ ഒരുക്കുന്നുണ്ട്. 35 അടി നീളവും 6 അടി വീതിയുമുള്ളതാണ് പാപ്പാഞ്ഞി. എ. അഭിഷേക്, ജോബിൻ ജോർജ് എന്നിവരാണ് ശിൽപികൾ. പാപ്പാഞ്ഞിയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
ആഘോഷരാവിൽ നാട്ടിലെ അമ്മമാർ തയാറാക്കി എത്തിക്കുന്ന കപ്പയും കക്കായിറച്ചിയും ഇക്കുറിയും ഉണ്ടാകും. വ്യാപാര വിപണന സ്റ്റാളുകൾ, വിവിധ മത്സരങ്ങൾ, ഗെയിമുകൾ, സെമിനാർ, അമ്യൂസ്മെന്റ് പാർക്, വാന നിരീക്ഷണം, സെൽഫി പോയിന്റ്, ലൈറ്റ് ഷോ, സജി പാറു നയിക്കുന്ന ഫോക് റെവല്യൂഷൻ, സുരക്ഷാ, പാർക്കിങ് ക്രമീകരണങ്ങൾ തുടങ്ങിയവയാണ് ഒരുക്കുന്നത്.
25 മുതൽ മത്സരങ്ങൾ തുടങ്ങും. സംഗീത സംവിധായകൻ സണ്ണി മാധവൻ ചെയർമാനും സഫിൻ പി. രാജ് കൺവീനറും സന്ദീപ് രാജ് ട്രഷററും നടൻ സന്ദീപ് മോഹൻ ക്യുറേറ്ററുമായ സംഘാടക സമിതിയാണ് ആഘോഷത്തെ നയിക്കുന്നത്. ‘ആമേൻ, വാരിക്കുഴിയിലെ കൊലപാതകം’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് ഉളവയ്പ് പരിചിതമാണ്. ഇവിടെ സൂര്യാസ്തമയം കാണുന്നതിനും തിരക്കേറെയാണ്.