മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദനം: ഒരു വർഷമായിട്ടും മുന്നോട്ട് നീങ്ങാതെ കേസ്
ആലപ്പുഴ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിന് ഒരു വർഷമായിട്ടും പരാതിക്കാർക്കു നീതിയില്ല. മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാർക്കും അനുകൂലമായി പൊലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസ്

ആലപ്പുഴ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിന് ഒരു വർഷമായിട്ടും പരാതിക്കാർക്കു നീതിയില്ല. മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാർക്കും അനുകൂലമായി പൊലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞു. അതിനും അനക്കമില്ല.
കോടതി നിർദേശപ്രകാരമുള്ള രണ്ടാം അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് അതിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനിൽരാജ് അറിയിച്ചു. പരാതിക്കാരെയോ സാക്ഷികളെയോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നു നേരത്തെ കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയതും ഇദ്ദേഹമായിരുന്നു. 2023 ഡിസംബർ 15നാണ് പരാതിക്ക് അടിസ്ഥാനമായ മർദനം നടന്നത്. പിറ്റേന്നു തന്നെ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുക്കാതെ നീട്ടിക്കൊണ്ടു പോയി. തുടർന്ന് അജയ് നൽകിയ ഹർജിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (1) നിർദേശിച്ച പ്രകാരമാണു കേസെടുത്തത്.
പക്ഷേ അന്വേഷണമോ തെളിവെടുപ്പോ ഉണ്ടായില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജയ് പരാതി നൽകിയതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണം ഏൽപിച്ചു. എന്നാൽ, മർദനത്തിനു തെളിവൊന്നും ലഭിച്ചില്ലെന്നും ഗൺമാനും മറ്റും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുക മാത്രമാണു ചെയ്തതെന്നും ചൂണ്ടിക്കാട്ടി, പരാതി തള്ളണമെന്ന റിപ്പോർട്ടാണ് ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് നൽകിയത്. അതു തള്ളിയാണ് വീണ്ടും അന്വേഷിക്കാൻ നവംബർ 8ന് കോടതി ഉത്തരവിട്ടത്.