കായംകുളം മുതൽ രണ്ടാംകുറ്റി വരെയുള്ള 3.5 കിലോമീറ്റർ: 2 വർഷം, 6 മരണം
കായംകുളം ∙ കെപി റോഡിൽ കായംകുളം മുതൽ രണ്ടാംകുറ്റി വരെയുള്ള 3.5 കിലോമീറ്ററിൽ രണ്ടു വർഷത്തിനിടെ അപകടത്തിൽ മരിച്ചത് 6 പേർ. പൊലീസ് തയാറാക്കിയ ജില്ലയിലെ ബ്ലാക് സ്പോട്ടുകളുടെ പട്ടികയിൽ ഒന്നാമത് കെപി റോഡിലെ ഈ ഭാഗമാണ്. കായംകുളം മുതൽ ഒന്നാം കുറ്റി വരെയുള്ള ഭാഗത്ത് 2 പേരും ഒന്നാം കുറ്റി മുതൽ രണ്ടാം കുറ്റി

കായംകുളം ∙ കെപി റോഡിൽ കായംകുളം മുതൽ രണ്ടാംകുറ്റി വരെയുള്ള 3.5 കിലോമീറ്ററിൽ രണ്ടു വർഷത്തിനിടെ അപകടത്തിൽ മരിച്ചത് 6 പേർ. പൊലീസ് തയാറാക്കിയ ജില്ലയിലെ ബ്ലാക് സ്പോട്ടുകളുടെ പട്ടികയിൽ ഒന്നാമത് കെപി റോഡിലെ ഈ ഭാഗമാണ്. കായംകുളം മുതൽ ഒന്നാം കുറ്റി വരെയുള്ള ഭാഗത്ത് 2 പേരും ഒന്നാം കുറ്റി മുതൽ രണ്ടാം കുറ്റി വരെയുള്ള ഭാഗത്ത് 4 പേരുമാണ് അപകടത്തിൽ മരിച്ചത്.
റോഡിന്റെ വീതിക്കുറവാണ് അപകടങ്ങൾക്കു പ്രധാന കാരണം. റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടവും പാർക്കിങ്ങും സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു. അടൂർ ഭാഗത്ത് നിന്നും മാവേലിക്കര–ഓലകെട്ടിയമ്പലം റൂട്ടിൽ നിന്നു കായംകുളത്തേക്കു വാഹനങ്ങൾ വരുന്ന തിരക്കുള്ള റോഡാണിത്. എന്നാൽ എതിരെ വാഹനം വരുമ്പോൾ സൈഡ് കൊടുക്കാനുള്ള വീതിപോലും പലയിടത്തുമില്ല. ഒന്നാംകുറ്റി മുതൽ കുറ്റിത്തെരുവ് വരെയുള്ള ഭാഗത്തു റോഡിന്റെ വീതിക്കുറവിനൊപ്പം റോഡരികിലെ ട്രാൻസ്ഫോമറും വില്ലനാണ്.
ഒന്നാംകുറ്റി ജംക്‌ഷന് കിഴക്ക് ഭാഗത്തു റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോമർ റോഡിന്റെ വീതി പിന്നെയും കുറച്ചു. ഈ ഭാഗത്തു വാഹനങ്ങൾക്കു സൈഡ് കൊടുക്കാനുള്ള സ്ഥലമില്ല. ട്രാൻസ്ഫോമറിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവായപ്പോൾ സുരക്ഷാവേലി നിർമിച്ചുവെങ്കിലും അപകടങ്ങൾക്ക് ഇപ്പോഴും കുറവില്ല. അപകടങ്ങൾ പതിവായിട്ടും റോഡിന്റെ വീതി കൂട്ടാനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള നടപടികളുമില്ല.